നെന്മാറ: രണ്ടാംവിള നെൽകൃഷി നടീലിന് അതിഥി തൊഴിലാളികൾ ഇടനിലക്കാരെ ഒഴിവാക്കി മലയാളത്തിൽ തയ്യാറാക്കിയ ഞാറു നടുന്ന ചിത്രമുള്ള വിസിറ്റിംഗ് കാർഡുമായി കർഷകരെ നേരിട്ട് സമീപിച്ച് തുടങ്ങി. മുൻ വർഷങ്ങളിൽ നടീൽ നടത്തിയ കർഷകരെയാണ് മലയാളത്തിൽ സംസാരിക്കുന്ന അതിഥി തൊഴിലാളികൾ സമീപിക്കുന്നത്. അയിലൂർ,…
കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ
പാലക്കാട് ,കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ്…
സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ ക്യാമ്പ് കൊപ്പത്ത് നടത്തി
പട്ടാമ്പി: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “സൗഹൃദ ക്ലബ്” ആണ് കൊപ്പം നക്ഷത്രയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ “സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ പരിശീലന ക്യാമ്പ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം…
ഉണ്ണി പൂക്കരാത്തിന്റെ ‘നിഴലും നിലാവും നിശാഗന്ധിയും’ എന്ന നോവലിന്റെ കവർ പ്രകാശനം ചെയ്തു
പട്ടാമ്പി: വർണ്ണനൂലിട്ട ഊഞ്ഞാൽ എന്ന കഥാസമാഹാരത്തിന് ശേഷംഉണ്ണി പൂക്കരാത്തിന്റെ പ്രഥമ നോവൽ (നിഴലും നിലാവും നിശാഗന്ധിയും) നവംബർ 12ന് ശനിയാഴ്ച 4 മണിക്ക് ചാത്തന്നൂരിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ കവർ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.…
തൃത്താലയുടെ സോക്കർ കാർണിവൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു
പട്ടാമ്പി: ലോകം കാൽപ്പന്ത് മഹോത്സവത്തിന്റെ ആരവങ്ങളിലേക്ക് കുതിക്കുകയാണ്. ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നമ്മുടെ ചുറ്റിലും നിറയുന്നു. ഫുട്ബോ ളിന്റെ മാനവികതയും അനുഭവ വൈവിധ്യങ്ങളും പ്രമേയമാകുന്ന സോക്കർ കാർണിവൽ നവംബർ 7 മുതൽ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ…
ഗ്രീൻഫീൽഡ് ഹൈവേ; കലട്രേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി വികസനം ജനവിരുദ്ധമായാൽ ചെറുത്തു തോൽപ്പിക്കും – വി.കെ ശ്രീകണ്ഠൻ എം.പി
പാലക്കാട്: വികസനം ജനവിരുദ്ധമായാൽ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. ദേശീയ പാത ഇരകളെ സംരക്ഷിക്കുന്ന തരത്തിൽ പുനരധിവാസ പാക്കേജ് രേഖാമൂലം പ്രഖ്യാപിക്കണം. ഉദ്യോഗസ്ഥർ ദ്രോഹ സമീപനം സ്വീകരിച്ചാൽ ജനശക്തി തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ്…
നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം ലതാ നമ്പൂതിരിക്കും
ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ് പുരസ്ക്കാരം . 2022 ലെ നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരത്തിന്…
അരിയും ഷർട്ടുമായി ഫോർച്യൂൺ ഗ്രൂപ്പ് ഗൾഫ് നാടുകളിലേക്ക്
പാലക്കാട് : ഫോർച്യൂൺ ഗ്രൂപ്പ്, തങ്ങളുടെ ബിസിനസ് സാമ്രാജ്യം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഫോർച്യൂർ ജനറൽ ട്രേഡിങ് എൽ എൽ സി എന്ന വിഭാഗമാണ് ദുബായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള കരാർ ഗൾഫ് സ്പോൺസറുമായി ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസ്…
നഗരത്തിലെ റോഡ് പണി വാഹന യാത്രകരെ ഏറെ കഷ്ടപ്പെടുത്തി
പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഏറെ തിരക്കേറിയ കോർട്ട് റോഡിലെ റോഡ് പണി വാഹനയാത്രികരെ ഏറെ ദുരിതത്തിലാക്കി .സുൽത്താൻപേട്ട സിഗ്നൽ ജംഗ്ഷനിലും ജില്ലആശുപത്രി ജംഗ്ഷനിലും റോഡ് അടച്ചതോടെ ജില്ലാ ആശുപത്രിയിലേക്ക് അടക്കം വരുന്ന വാഹന യാത്രക്കാർ ഗതാഗത കുരുക്കിൽപെട്ട്ഏറെ കഷ്ടത്തിലായി.ഈ റോഡിലേക്കുള പോക്കറ്റ്…
യു എൻ ഉച്ചകോടിക്ക് കൊക്കക്കോള സ്പോൺസർഷിപ്പ്: പ്ലാച്ചിമടയിൽ കൊക്കക്കോളയുടെ കോലം കത്തിച്ചു
നവംബർ ആറിന് ഈജിപ്തിലെ ഷാമെൽ ഷെയ്ക്കിൽ ആരംഭിച്ച ലോക കാലാവസ്ഥ ഉച്ചകോടിയുടെ സ്പോൺസർഷിപ്പിൽ നിന്നും കൊക്കകോളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാച്ചിമട കമ്പനിക്ക് മുമ്പിൽ കൊക്കക്കോളയുടെ പ്രതീകാത്മക കോലം കത്തിച്ച് പ്രതിഷേധിച്ചു.ഇതേ ആവശ്യം ഉന്നയിച്ച് ഹരി പാമ്പൂർ,ജയരാമൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാടു നന്നും…
