ക്വിസ് മത്സരം നടത്തി

നെന്മാറ. ലോക എയ്ഡ്സ് ദിനാചരണത്തിനോടനുബന്ധിച്ച് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ജില്ലയിലെ 11 പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് കൊണ്ട് 23 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരം ടീമുകൾക്ക് എയിഡ്സ് ദിന സന്ദേശം നൽകി കൊണ്ട് സി.എച്ച് സി. നെന്മാറ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജോബ് .ജി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വാശിയേറിയ മത്സരത്തിൽ വിഷ്ണു വിത്തനശ്ശേരി & അജയ് അയിലൂർ ( ടീം – 9 ) ഒന്നാം സ്ഥാനവും , ജിതേഷ് മേലാർകോട് & ശരത് നെന്മാറ ( ടീം – 2) രണ്ടാo സ്ഥാനവും , ജിജിൻ. കെ.ടി അയിലൂർ & അനീഷ് അയിലൂർ ( ടീം-3)എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഡിസംബർ-1 ന് നടക്കുന്ന എയിഡ്സ് ദിന റാലിയും , ദീപാലങ്കാര പരിപാടിയിൽ വെച്ച് നെന്മാറ എം.എൽ.എ. കെ.ബാബു മത്സര വിജയികൾക്ക് സമ്മാനദാനവും , പങ്കെടുത്ത മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ റീത്ത. കെ.പി. മുഖ്യ പ്രഭാഷണം നടത്തും.