ജോയ് ശാസ്താംപടിക്കൽ അനുസ്മരണം

പാലക്കാട്‌ : മലയാള മനോരമ മുൻ റെസിഡന്റ് എഡിറ്റർ ജോയ് ശാസ്താംപടിക്കലിന്റെ ചരമവാർഷികം പ്രസ്സ് ക്ലബ്ബും ജോയ് ശാസ്താംപടിക്കൽ സ്മാരക ട്രസ്റ്റും ചേർന്ന് ആചരിച്ചു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. ഡോ. പി. എ. വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി മധുസൂദനൻ കർത്താ, പി. പി. നാരായണൻ കുട്ടി, അബ്ദുൽ ലത്തീഫ് നഹ, സുബ്രഹ്മണ്യൻ, സുമേഷ് ജോയ് എന്നിവർ പ്രസംഗിച്ചു.