കെ എസ് എസ് പി യു ബ്ലോക്ക് തല പ്രകടനവും ധർണയും

മലമ്പുഴ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല പ്രകടനവും ധർണയും നടത്തി .മന്തക്കാട് ജംഗ്ഷനിൽ നടത്തിയ ധർണ്ണ’ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സംഘടനാ പ്രസിഡൻറ് വി .കെ .മണികണ്ഠൻ അധ്യക്ഷത വഹിച്ചു .സംഘടനാ ജില്ലാ സെക്രട്ടറി പി. എൻ. മോഹൻദാസ് വിശദീകരണ പ്രസംഗം നടത്തി. രക്ഷാധികാരി കെ. ജി. കുട്ടപ്പൻ, സംസ്ഥാന കൗൺസിൽ അംഗം വി .സുധ, ബ്ലോക്ക് സെക്രട്ടറി പി .വി .ചന്ദ്രൻ, മലമ്പുഴ യൂണിറ്റ് സെക്രട്ടറി എ. കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു