കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വിലസുന്നു. ഉത്തരവുകൾ നോക്കുകുത്തി

 നെന്മാറ: ഒന്നാം വിള കൊയ്തെടുക്കാറായതോടെ കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് പഞ്ചായത്തിന് നൽകി സർക്കാറും കയ്യൊഴിഞ്ഞു. എന്നാൽ പഞ്ചായത്തുളളിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ലൈസൻസ് ഉള്ള തോക്കു ധാരികളെ കിട്ടാത്തതും അവർക്ക് ആവശ്യമായ സഹായം ചെയ്യാത്തതും…

നെല്ലിയാമ്പതി റോഡ് അറ്റകുറ്റപ്പണി കാര്യക്ഷമമല്ലെന്ന് ആക്ഷേപം

നെന്മാറ: നെല്ലിയാമ്പതി ചുരം റോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അറ്റകുറ്റപ്പണി കാര്യക്ഷമല്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലാണ് കുഴികൾ അടയ്ക്കുന്ന പണികൾ നടന്നുവരുന്നത്. പോത്തുണ്ടി മുതൽ കാരപ്പാറ വരെയുള്ള റോഡിലെ കുഴികളാണ് മെറ്റലും ടാറുമിട്ട് നിരപ്പാക്കുന്നത്. എന്നാൽ റോഡ് റോളർ ഉപയോഗിച്ച്…

വനാവകാശ സംഘടനകൾ കലക്ട്രേറ്റ് ധർണ്ണ നടത്തി

പാലക്കാട്: ആദിവാസി ഭൂമി കൈയേറ്റക്കാർ സംരക്ഷിക്കപ്പെടുന്നത് സർക്കാറിന്റെ തണലിലാണെന്ന് കെ.കെ.രമ എംഎൽഎ . മാഫിയകളെ സംരക്ഷിക്കുകയും മനുഷ്യത്വത്തെ കുറിച്ച് വില കുറഞ്ഞ വാചാലതയുമാണ് സർക്കാർ നടത്തുന്നതെന്നും കെ കെ രമ എംഎൽഎ പറഞ്ഞു . അട്ടപ്പാടി മേഖലയിലെ ആദിവാസി ഭൂമി കൈയേറ്റത്തിനും…

വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

മലമ്പുഴ :ജനമൈത്രി പോലീസ് മലമ്പുഴ സ്റ്റേഷൻ്റെ നേതൃത്ത്വത്തിൽ  മരുതറോഡ് കല്ലേപ്പുള്ളി യു പിസ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ഐ എസ് എച്ച് ഒ സിജോ വർഗീസ് ബോധവത്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗിക്കാതെ  സമൂഹത്തിൽ നല്ല മാതൃക ആകണമെന്നും വിദ്യാർത്ഥികൾക്ക്…

സ്നേഹ കുടുക്കയിലൂടെ ലഹരി ഉപേക്ഷിക്കാം

മലമ്പുഴ: ജനമൈത്രി പോലീസ്   “സ്നേഹകുടുക്കയിലൂടെ ലഹരി ഉപേക്ഷിക്കാം” എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്ക് കുടുക്ക നൽകി. ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി മലമ്പുഴ കടുക്കാംകുന്നം എൽ പി സ്ക്കൂളിൽ മലമ്പുഴ സ്റ്റേഷൻ ഐ എസ് എച്ച് ഒ സിജോ വർഗീസ്  സ്നേഹക്കുടുക്ക…

മലമ്പുഴ ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ക്ലാസ് നടത്തി

 മലമ്പുഴ: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കടുക്കാംകുന്നം യു പി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.ഐ എസ് എച്ച് ഒ സിജോ വർഗീസ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളും,രക്ഷിതാക്കളും അടങ്ങിയ സദസ്സിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത നല്ലൊരു…

അനുസ്മരണ യോഗം ചേർന്നു

പാലക്കാട്:പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിച്ചു നിർത്തുന്നതിലുള്ള പ്രക്ഷോഭങ്ങൾക്കും നേതൃത്വം വഹിച്ച വ്യക്തിയാണ് എൻ. രാജൻ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ചാമുണ്ണി അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ്…

കണ്ണീർക്കയലിലേതോ കടലാസുതോണി…..

ഒലവക്കോട് സി എസ് ബി ക്കു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞപ്പോൾ കടലാസു തോണിയിറക്കുന്ന പരിസരത്തെ കച്ചവടക്കാരൻ. ഫോട്ടോ: ജോസ് ചാലയ്ക്കൽ

തലയിലൊരു കാലുമായി കോഴിക്കുഞ്ഞ്

മലമ്പുഴ കടുക്കാം കുന്നം വരണി ചെറു കുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടിൽ വിരിഞ്ഞ കോഴിക്കുഞ്ഞു്.സംഭവമറിഞ്ഞു ഒട്ടേറെ പേർ കാണാൻ വരുന്നതായി അരവിന്ദാക്ഷൻ പറഞ്ഞു. ഫോട്ടോ: കണ്ണൻ’.

പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അക്ഷരോൽസവം

അഗളി : അട്ടപ്പാടി ശ്രീ പുതൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അക്ഷരോൽസവത്തിന്റെ ഭാഗമായി ബുധനാഴ്ച വിജയദശമി നാളിൽ പ്രഭാതത്തിൽ വിശേഷാൽ അഭിഷേക പൂജയും വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസാദ വിതരണവും നടന്നു. വിദ്യാരംഭത്തിനായി എത്തിയ…