പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി…
ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണവും മധുരപലഹാരവും നൽകി
പാലക്കാട് :പാലക്കാട് സ്റ്റേഷൻ റോഡ് ജാഗ്രത ടീമിൻറെ നേതൃത്വത്തിൽ തൃശ്ശൂർ കോയമ്പത്തൂർ ഹൈവേയിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും മധുര പലഹാരവും നൽകി .ഈ റൂട്ടിലെ ബ്ലാക്ക് സ്പോട്ട് ആയ കണ്ണന്നൂർ ജംഗ്ഷനിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . സിവിൽ ഡിഫൻസ്…
” താളം” (തിരുവാതിര കളി ആർട്ട് ലൗവേഴ്സ് അച്ചീവിംഗ് മൂവ്മെന്റ്) പാലക്കാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു
തിരുവാതിര കളി യുടെ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ടു തന്നെ അതിന്റെ പ്രചാരം ലക്ഷ്യമിട്ടുകൊണ്ട് തിരുവാതിര കളി യുടെ പ്രചാരകരും പ്രയോജകരും സംഘാടകരും കളിക്കുന്നവരും സ്നേഹിക്കുന്നവരുമായ വ്യക്തികളുടേയും ടീമുകളുടേയും സംഘടനകളുടെയും ഒരു കൂട്ടായ്മയുടെ ജില്ലാ സമ്മേളനം മഞ്ഞളൂർ സൗപർണിക ഗാർഡനിൽ വെച്ചു…
സാഹിത്യ സംഘം പാഠശാല
പുതുശ്ശേരി: – “വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ ” പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മേഖലാ സാംസ്കാരിക പാഠശാല ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ. സെയ്തു മുസ്തഫ അദ്ധ്യക്ഷനായി.…
ഒറ്റപ്പാലം നഗരസഭയുടെ വികസന മാസ്റ്റർപ്ലാനിന് അംഗീകാരം
ഒറ്റപ്പാലം : ഒറ്റപ്പാലത്തിന്റെ 20 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള നാറ്റ്പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ) തയ്യാറാക്കിയ നഗരാസൂത്രണ കരട് മാസ്റ്റർ പ്ലാനിന് അംഗീകാരം. 2016-ലെ കേരള നഗര-ഗ്രാമ ആസൂത്രണനിയമപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പാണ് മാസ്റ്റർപ്ലാനിന് അംഗീകാരം നൽകിയത്. മാസ്റ്റർപ്ലാനിന്…
സ്റ്റാൻഡിൽ സീറ്റില്ല
പാലക്കാട് :സ്റ്റേഡിയം സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാൻ സജ്ജീകരിച്ചിരുന്ന ഇരിപ്പടങ്ങളിൽ പലതും കേടുവന്നു പോയി .പക്ഷേ അവ റിപ്പയർ ചെയ്യാൻ അധികൃതർ തയ്യാറാവാത്തത് കൊണ്ട് കസേര പോയി കസേരയുടെ ഫ്രെയിം മാത്രമാണ് അവിടെ ഇപ്പോൾ ഉള്ളത്. കസേരകൾ ശരിയാക്കി യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള…
ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി
പല്ലാവൂർ. ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പല്ലാവൂർ ഗവ: എൽ.പി.എസ് സ്കൂൾ തലം പ്രചരണ പ്രവർത്തനങ്ങൾക്കായി ഗൃഹസന്ദർശനം നടത്തി. പ്രശസ്ത ഇലത്താള വിദഗ്ദൻ രാഘവ പിഷാരടിയുടെ വീട്ടിൽ അദ്ദേഹത്തിന് സന്ദേശം കൈമാറിക്കൊണ്ട് ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ മാസ്റ്റർ…
മത്സ്യതൊഴിലാളി യൂണിയൻ പാലക്കാട് ജില്ല കൺവെൺഷൻ
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് പാലക്കാട് ജില്ലയിൽ അനുവദിക്കണമെന്നും,പാലക്കാട് നഗരസഭയുടെ മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പാലക്കാട് ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സ:കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. സംസ്ഥാന…
പതാകദിനം ആചരിച്ചു
ഒക്ടോബർ 22, 23, 24 തിയ്യതികളിൽ മണ്ണാർക്കാട് വെച്ച് നടക്കുന്ന സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഓട്ടോ- ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു. പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. സഖാവ് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിന്…
ലഹരി മുക്ത ക്ലാസ് നടത്തി
മലമ്പുഴ: .മരുതറോഡ് പഞ്ചായത്ത് പടലിക്കാട് അംഗൻവാടിയിൽ ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി എസ് ബിഎ എസ് ഐ അനൂപ് ക്ലാസെടുത്തു.കുട്ടികൾ ലഹരിയുമായി ബന്ധപെട്ടുള്ള ഒന്നിലും പെട്ടുപോകാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞു . കുട്ടികളിൽ അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ…
