സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട്” ആ മരത്താഴെ ” പ്രകാശനം ചെയ്തു

പാലക്കാട് : അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന പാലക്കാടിന്റെ അഭിമാന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട് ” ആ മരത്താഴെ ” റിലീസിംഗ് പ്രൗഢഗംഭീരമായി നടന്നു. പുത്തൂർ തത്വ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മ്യൂസിഷൻ പ്രകാശ് ഉള്ള്യേരിയാണ് പ്രകാശനം നടത്തിയത്. ചടങ്ങിൽ സംവിധായകൻ മനോജ് പാലോടന്‍ ആമുഖപ്രഭാഷണം നടത്തി. പാലക്കാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എൻ. രമേഷ് ,സായാഹ്നം മുഖ്യപത്രാധിപർ അസീസ് മാസ്റ്റർ ,നൗഷാദ് ആലത്തൂർ ,പഞ്ചവാദ്യം തിലകം ശ്രീധരൻ മാരാർ പല്ലാവൂർ ,തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ ,ഈ ചിത്രത്തിലെ നായകൻ കാർത്തിക് രാമകൃഷ്ണൻ , നടൻ ഷാജു ശ്രീധർ ,വ്യാസ നോവൽ സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി സരസ്വതി, അരവിന്ദാക്ഷൻ മാങ്കൂറിശ്ശി,ഈ ഗാനം രചിച്ച സിജിൽ കൊടുങ്ങല്ലൂർ ,സംഗീത സംവിധായകൻ സുമേഷ് പരമേശ്വരൻ ,മ്യൂസിഷൻ ജാഫർ ഹനിഫ, ലിബിൻ, ജോസ് ചാലക്കൽ, സുനിൽ തിരുനെല്ലായി തുടങ്ങി ഈ സിനിമയിലെ പ്രവർത്തകർ പങ്കെടുത്ത് സംസാരിച്ചു .ഇതിലെ അഭിനാതാക്കളും അണിയറ പ്രവർത്തകരും സിനിമ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി നവംബർ 11 ന് സിഗ്നേച്ചർ സിനിമ തിയേറ്ററുകളിൽ എത്തുന്നു.