കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്ന് തൊഴിലാളിയുടെ മേൽ വീണു

പാലക്കാട്:പൊളിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് അടിയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് സംഘം എത്തിരക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു .പൊള്ളാച്ചി സ്വദേശി മുരുകൻ ആണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം അബൂബക്കർ റോഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് പൊളിച്ചു കൊണ്ടിരുന്നത്. ജില്ലാ ഫയർ ഓഫീസർ അനൂപ് സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി അടിയന്തിര ചികിത്സ നടത്തി കൊണ്ടിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു