ലോഗോ പ്രകാശനം ചെയ്തു

വരോട് കെ പി എസ് എം എം വി എച്ച് എസ് സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരിയും , സ്കൂൾ മാനേജരുമായ ഡോ.കെ രവികുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ ടി കെ രംജിത്തിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ് പ്രീത അധ്യക്ഷയായി. വാർഡ് കൗൺസിലർ കെ അബ്ദുൾ നാസർ, പ്രിൻസിപ്പൽ ടി എസ് ദിവ്യ, മെഹബൂബ് എന്നിവർ സംസാരിച്ചു. നവം.16 മുതൽ 19 വരെയാണ് കലോത്സവം.