പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ -18 ഗ്രാം മാരക ലഹരിമരുന്ന് എ൦ഡിഎ൦എ പിടികൂടി – ഒരാൾ അറസ്റ്റിൽ

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് റേഞ്ചും പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 18 ഗ്രാ൦ അതിമാരക ലഹരിമരുന്നായ എ൦ഡിഎ൦എ പിടികൂടി. ബാംഗളുരുവിൽ നിന്നും എ൦ഡിഎ൦എ വാങ്ങി, പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിൽ പോകുന്നതിനായി…

കാഞ്ഞിരപ്പുഴ ഡാം തുറന്നു

കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി രാവിലെ 11.25 ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും…

അന്തരിച്ചു

മലമ്പുഴ, ശാസ്താകോളനി കങ്കുമാരപുരയിൽ മാധവി (78) അന്തരിച്ചു. ഭർത്താവ്അപ്പുകുട്ടൻ, മക്കൾ, നാരയണൻകുട്ടി ,ഉണ്ണികൃഷ്ണൻ, രാധകൃഷ്ണൻ, ഗംഗാധരൻ, മരുമക്കൾ, ബിന്ദു, അനിത, പ്രേമലത, അംബിക.സഹോദരങ്ങൾ, രാഘവൻ, ,സുലോചനസംസ്കാരം ചന്ദ്രനഗർ വൈദ്യൂതി സ്മശാനത്തിൽ.

മലമ്പുഴ ഉദ്യാനത്തിലേക്ക്ട്രാഷ് ബാരലുകൾ നൽകി

മലമ്പുഴ: ഫെഡറൽ ബാങ്കിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് പാലക്കാട് ശാഖ, ഡിടിപി സി യുമായി സഹകരിച്ച് ഇരുപത്ഷ് ട്രാഷ് ബാരലുകൾ നൽകി.മലമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജണൽ ഹെഡ്ഡുമായ പി.ജി. റെജി…

മലമ്പുഴ ആല്‍ സംരക്ഷണ-പരിപാലന സംരംഭം -സൂചനാഫലകം സ്ഥാപിച്ചു.

വൃക്ഷ മുത്തശ്ശി ആലിനെ ആദരിച്ച് വനമഹോത്സവത്തിന് സമാപനമായി. മലമ്പുഴ അണക്കെട്ടിന് – റോപ് വേയ്ക്ക് സമീപമുള്ള ഫൈക്കസ് ടോൾ ബോൾട്ടിയോ ശാസ്ത്ര നാമത്തിലുള്ള ഇത്തിവെള്ളയാലിനെ വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം ആദരിച്ചു . മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ…

നടക്കാവ് മേൽപ്പാലം: ചെളിയിലുരുണ്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു

മലമ്പുഴ :റെയിൽവേ മേൽപ്പാലം പൂർത്തിയാക്കുക ,സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെളിയിൽ ഉരുണ്ട് പ്രതിഷേധിച്ചു .അഞ്ഞൂറോളം കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഈ റോഡിലുള്ളതെന്ന് സമരക്കാർ ആരോപിച്ചു. വേനൽക്കാലത്ത് പൊടിപടലവും മഴക്കാലത്ത്…

കെ എസ് ഇ ബി ഓഫീസിനു മുകളിൽ മരക്കൊമ്പു വീണു

മലമ്പുഴ: ഇന്നലെ രാത്രിയുണ്ടായ മഴയിൽ കെഎസ്ഇബി മലമ്പുഴ സെക്ഷൻ ഓഫീസിലെ ജീവനക്കാർ ഇരിക്കുന്ന ഷെഡിനു മുകളിൽ മരക്കൊമ്പു വീണ് ഷീറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചു. ലെയിൻ മാൻമാരും മറ്റും ഇരിക്കുന്നതാണു്െഈ ഷെഡ്. മരച്ചില്ല വീഴുന്ന സമയം ജീവനക്കാർ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം…

കാടറിവുമായി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

മണ്ണാർക്കാട്:വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെയും സൈലന്റ് വാലി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലി അധ്യക്ഷനായി.ഡെപ്യൂട്ടി…

കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്

മുടപ്പല്ലൂർ : കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും, ബൈക്കിൽ സഞ്ചരിച്ച യുവാവിനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11), ശ്രീലക്ഷ്മി (12)എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗോവിന്ദാപുരം-വടക്കഞ്ചേരി…

സമരസന്ദേശ ജാഥക്ക് സ്വീകരണം നൽകി

പാലക്കാട്: പൊതു ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധിത വരുത്തി വെയ്ക്കാൻ ഇടയാക്കുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെവൈദ്യൂതി ജീവനക്കാരും , ഓഫീസർമാരും സംയുക്തമായി നടത്തുന്ന ജില്ലാ സമര സന്ദേശ ജാഥക്ക് പാലക്കാട് ഡിവിഷനിൽ സ്വീകരണം നൽകി.കഞ്ചിക്കോട് വെച്ച് സി ഐ…