പ്രകൃതിയെ മനസ്സിലേക്ക് ആവഹിച്ച് ക്യാൻവാസിലേക്ക് പകർത്തി പ്രകൃതി ചിത്രരചനാ ക്യാമ്പു്

മലമ്പുഴ: പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്നീ സന്ദേശങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്താൻ പാലക്കാട് കലാഗ്രാമം കൂട്ടായ്മ മലമ്പുഴയിൽ പ്രകൃതി ചിത്രരചന ചിത്രകലാ ക്യാമ്പ് നടത്തി.മലമ്പുഴ ഡാം റിസർവോയർ പ്രദേശമായ തെക്കേമലമ്പുഴയിലിരുന്നാണ് ക്യാമ്പു് അംഗങ്ങൾ പ്രകൃതിയെ മനസ്സിൽ ആവഹിച്ച് പ്രകൃതി ഭംഗി ഒട്ടും ചോരാതെ ചായ കുട്ടുകൾ കൊണ്ട് തങ്ങളുടെ ക്യാൻവാസിൽ പകർത്തിയത്.

മാധ്യമ പ്രവർത്തകനായ ജോസ് ചാലയ്ക്കൽ ക്യാമ്പു് ഉദ്ഘാടനം ചെയ്തു. കലാഗ്രാമം കൂട്ടായ്മ സാരഥി സുനിൽ മലമ്പുഴ അദ്ധ്യക്ഷനായി. ക്യാമ്പു് അംഗങ്ങളായ എൽ ആർപി.കുമാർ, ഗീതാ ചന്ദ്രൻ കൊല്ലങ്കോട്, ബിന്ദു മുണ്ടൂർ, അമൃത സുനിൽ, അച്ചു പ്രസാദ്, അഖിൽ ഞാത്, അൻമയ എന്നിവർ സംസാരിച്ചു. അടുത്ത മാസത്തെ പ്രകൃതി ചിത്രരചനാ ക്യാമ്പു് മംഗലംഡാമി ലാണെന്നു് സുനിൽ മലമ്പുഴ അറിയിച്ചു.നേപ്പാൽ സ്വദേശി റിയാസ് ഖാൻ ഉൾപ്പെടെ ഒട്ടേറെ വിനോദസഞ്ചാരികൾ പ്രകൃതി ചിത്രരചന കാണാൻ എത്തിയിരുന്നു.