പാലക്കാട് താലൂക്ക് നായർ മഹാസമ്മേളന വിളംബര ജാഥക്ക് മലമ്പുഴയിൽ സ്വീകരണം നൽകി

മലമ്പുഴ: നവംബർ 20ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന നായർ മഹാസമ്മേളനത്തിനു മുന്നോടിയായ വിളംബര ജാഥക്ക്‌ മലമ്പുഴയിൽ സ്വീകരണം നൽകി.കരയോഗം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ യോഗം താലൂക്ക് സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡൻ്റ് പി.നടരാജൻ അദ്ധ്യക്ഷനായി.സെക്രട്ടറി എം.സുരേഷ് കുമാർ, സുകേഷ് മേനോൻ ട്രഷറർ ശരത് കുമാർ എന്നിവർ പ്രസംഗിച്ചു.