കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക്

—ജോസ് ചാലയ്ക്കൽ —
പാലക്കാട്: കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു് പതിറ്റാണ്ടിൻ്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തഛനായി തുടങ്ങി വെച്ച ഈ ജോലി ഒരു പുണ്യ പ്രവർത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് പുത്തൂർ നടരാജൻ പറഞ്ഞു. മുത്തഛൻ കുഞ്ചു ആശാരി, അഛൻ വിശ്വനാഥൻ എന്നിവരാണ് മുൻ തലമുറക്കാർ. ഓരോ വർഷവും കൽപ്പാത്തി തേര് ഉത്സവം കഴിഞ്ഞാൽ തേര് മൂടിയിടും.പിന്നെ അടുത്ത വർഷം തേരിനേ തുറക്കുള്ളൂ ആ സമയത്ത് ചക്രങ്ങളുടെ ചാഴിയാണിയിൽ ഗ്രീസിടു ക, ഇളകിയ നെട്ടും ബോൾട്ടും മുറുക്കുക, മരകൊത്തുപണികൾ പരിശോധിച്ച് കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് ചെയ്യുക .ലോക ശ്രദ്ധയാകർഷിച്ച കൽപ്പാത്തി തേര് ഈ മാസം 14, 15, 16 തിയതികളിലാണ്.