പാലക്കാട്: എൻ.എസ്.എസ്. താലൂക്ക് യൂണിയൻ മന്നം സ്മൃതി മണ്ഡപത്തിൽ നവംബർ 26 ന് എൻ എസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ സമർപ്പണം നിർവഹിക്കുന്ന സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ വെങ്കലത്തിൽ തീർത്ത
അർദ്ധ കായ പ്രതിമ എൻ എസ് എസ് സ്ഥാപക ദിനമായ ഇന്നലെ ന് വൈകീട്ട് നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെ കിണാശ്ശേരിയിൽ നിന്ന് നഗരവീഥികളിൽ പര്യടനം നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന്റെയും യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെയും നേതൃത്വത്തിൽ മന്നം സ്മൃതി മണ്ഡപത്തിലേക്ക് ആനയിച്ച് കൊണ്ടുവന്നു.
പ്രതിനിധി സഭ മെമ്പർ മാരായ ആർ സുകേഷ് മേനോൻ, സി
കരുണാകരനുണ്ണി, വി രാജ്മോഹൻ, എ പുരുഷോത്തമൻ, യൂണിയൻ കമ്മിറ്റി
അംഗങ്ങളായ ആർ ബാബു സുരേഷ്,ആർ ശ്രീകുമാർ, എം ഉണ്ണികൃഷ്ണൻ, ടി മണികണ്ഠൻ, കെ പി രാജഗോപാൽ,കെ ശിവാനന്ദൻ, യു നാരായണൻകുട്ടി, മോഹൻദാസ് പാലാട്ട്, പി നടരാജൻ, പി സന്തോഷ് കുമാർ, ഏ അജി, വി ജയരാജ് എന്നിവർ നേതൃത്വം നൽകി. പ്രതിമ സമർപ്പണത്തിനോട് അനുബന്ധിച്ച് നവംബർ 26ന് കോട്ടമൈതാനത്ത് നടക്കുന്ന നായർ മഹാ സമ്മേളനത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അഭിസംബോധന ചെയ്ത് സംസാരിക്കും 3.5 അടി ഉയരവും 350 കിലോ ഭാരവുമുള്ളതാണ് പ്രതിമ.