എസ് പി സിക്ക് നിത്യോപയോഗ വസതുക്കൾ കൈമാറി

പാലക്കാട്:റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ് അംഗങ്ങൾ പാലക്കാട് കുമരപുരം ജിഎച്ച്എസ്എസ് ലെ സ്റ്റുഡൻസ് പോലീസ്കേഡേറ്റ്സിന് ആവശ്യമുള്ള അത്യാവശ്യ ഉപയോഗ സാമഗ്രഹികളും ഹാൻ വാഷ്, സാനിറ്റൈസർ, ഭക്ഷണം കഴിക്കുന്നതിനുള്ള നൂറോളം പ്ലേറ്റുകൾ’ ഗ്ലാസ്സുകൾ എന്നിവ നൽകി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ട് ശരിയാക്കി…

ശങ്കരമംഗലം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം സ്നേഹോപഹാരം 2022 പ്രസിഡണ്ട് കെ.ടി.എം ആഷിഖിൻ്റെ അദ്ധ്യക്ഷതയിൽ കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.സി. അസീസ് ഉദ്ഘാടനം ചെയ്തു.പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.എ സാജിത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നേതാക്കളായ…

അധ്യാപക ദിനത്തിൽ ചാലിശേരി ജി.സി.സി ക്ലബ്ബ് അദ്ധ്യാപകരെ ആദരിച്ചു.

ചാലിശ്ശേരി:അറിവിന്റെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരെ ചാലിശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അദ്ധ്യാപക ദിനത്തിൽ ആദരിച്ചു. വിശ്രമ ജീവിതം നയിക്കുന്ന ചാലിശ്ശേരി ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരായ അംബുജാക്ഷി ടീച്ചർ, നഫീസ ടീച്ചർ എന്നിവരെയാണ് അവരുടെ ഭവനങ്ങളിലെത്തി…

വിരമിച്ച മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു

പാലക്കാട്‌: അധ്യാപക ദിനത്തിൽ വിരമിച്ച മുതിർന്ന അധ്യാപക ദമ്പതിമാരായ ഇട്ടി ഐപ്പ്, സൂസൻ ഈശോ എന്നിവരെ കേരള കോൺഗ്രസ്‌ എം. സംസ്കാര വേദി ജില്ലാ കമ്മിറ്റി ആദരിച്ചു. വേദി ജില്ലാ പ്രസിഡന്റ്‌ രാജേന്ദ്രൻ കല്ലേപ്പുള്ളി അധ്യക്ഷനായി. സെക്രട്ടറി എസ് മുഹമ്മദ്‌ റാഫി…

നടുവട്ടം ജനത സ്കൂളിന്റെ രണ്ടാം ഘട്ട വികസനം ഉടൻ ആരംഭിക്കും – മുഹമ്മദ് മുഹസിൻ

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടുവട്ടം ജനതാ സ്കൂളിനു രണ്ടാം ഘട്ട വികസനത്തിനു മൂന്നു കോടി രൂപയുടെ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ. എ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങൾക്കുമായിരിക്കും തുക വിനിയോഗിക്കുക.…

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് സ്നേഹോപഹാരം നൽകി

പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ‘പ്രതിഭകള്‍ക്ക് സ്നേഹോപഹാരം’ സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി പ്ലസ് ടു ഫുള്‍ എ.പ്ലസ് നേടിയവര്‍ക്കും, എല്‍.എസ്‌.എസ്, യു.എസ്.എസ് വിജയികളേയും മറ്റു വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ആദരിച്ചു.വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി മുഹമ്മദലി…

വിദ്യാഭ്യാസ നയവൈകല്യങ്ങൾക്കെതിരെ കെ എസ് ടി യു ധർണ നടത്തി

പാലക്കാട്:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയവൈകല്യങ്ങൾക്കും അധ്യാപക ദ്രോഹനടപടികൾക്കുമെതിരെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.നിലവിലുള്ള ഹൈസ്കൂൾ അധ്യാപകരുടെ ജോലി സംരക്ഷണത്തിന് അധ്യാപക വിദ്യാർത്ഥി അനുപാതം 1:40…

യുവക്ഷേത്ര കോളേജിൽ ശിൽപശാല സംഘടിപ്പിച്ചു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ന്യൂസ് ലെറ്റർ കമ്മിറ്റിയുടെ നേത്യത്വത്തിൽ ന്യൂസ് എഡിറ്റിങ്ങ് അൻ്റ് സെൻ്റൻസ് കൺസ്ട്രക്ഷൻ എന്ന വിഷയത്തിൽ നടത്തിയ ശിൽപശാല വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫ.ശ്രീമതി. കൃപ. പി, ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം…

ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി:ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി

മണ്ണാർക്കാട്: എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ കീഴിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്,നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ എന്നീ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിൽ…

പാര്‍ലമെന്റ് സംവിധാനങ്ങൾ പരിചയപ്പെടുത്തി ബാല പാര്‍ലമെന്റ്

കുട്ടി സ്പീക്കറും മന്ത്രിമാരും ബാല പാര്‍ലമെന്റിലെത്തി പാലക്കാട്:പാര്‍ലമെന്റ് സംവിധാനവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികള്‍ക്കായി ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…