പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് അട്ടിമറി: ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധം

പാലക്കാട്: പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ അട്ടിമറക്കുന്ന ഇടത് സർക്കാർ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് വിദ്യാർത്ഥി പ്രതിഷേധം നടത്തി. നസീഫ്, ഷംന, ഷഹല, ആസിം,ഉവൈസ്, സച്ചിൻ,ആഷിഖ് എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ പിന്നോക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന അട്ടപ്പാടിയിലെയടക്കം നൂറ് കണക്കിന് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ മുടങ്ങിക്കിടക്കുകയാണെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.