പട്ടാമ്പി: പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു.തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് അംഗവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ കെ.അബ്ബാസ് സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ എസ്. ജൂഡ് ലൂയിസിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ഇഖ്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റഷീദ് കൈപ്പുറം,വാർഡ് അംഗം എം.രാധാകൃഷ്ണൻ പി.ടി.എ പ്രസിഡൻ്റ് വി.ടി.എ.കരീം, എ.ഇ.ഒ കെ .സജിത്കുമാർ, ഹെഡ്മിസ്ട്രസ് ഡോ.രാധാമണി അയിങ്കലത്ത്. കെ. ഫൈസൽ ബാബു, ടി. സൈതാലി, എ.കെ. ഹദിയത്തുള്ള, നിസാർ അഹമ്മദ്. പി. പി എന്നിവർ സന്നിഹിതരായിരുന്നു. മലപ്പുറം മറ്റത്തൂർ സ്വദേശി നൗഫൽ ഇല്ലിക്കോട്ടിലാണ് ലോഗോ ഡിസൈൻ ചെയ്തത്.