പട്ടാമ്പി കൊടലൂർ മാരാപറമ്പിൽ കൊലവൻ്റെയും കാളിയമ്മയുടെയും മകനാണ്. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനുമായിരുന്ന വള്ളക്കടൻമാരിൽ ചക്കൻ കണക്കൻ്റെ കൊച്ചുമകനാണ്.തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീ യറിങ്ങിൽ ബിരുദവും പ്രൊഡക്ഷൻ എഞ്ചിൻ നീയറിങ്ങിൽ ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്.കർപാഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ കോയമ്പത്തൂരിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ Ph.D യും നേടിയിട്ടുണ്ട്. പട്ടാമ്പി ആർ .എ. ആർ. എസ് സീനിയർ സെക്ഷൻ ഓഫീസർ ഗിരിജയാണ് ഭാര്യ. മകൻ ആദിത്യചന്ദ്രൻ എം .ബി. ബി. എസ് അവസാന വർഷ വിദ്യാർത്ഥിയാണ്, മകൾ അരുന്ധതി റേഡിയേഷൻ ആന്റ് ഇമേജിങ്ങ് ടെക്ക്നോളജി ബിരുദ വിദ്യാർത്ഥിനിയാണ്. പട്ടാമ്പിയിലെ സീനിയർ എല്ല് രോഗ വിദഗ്ധൻ ഡോ.രാധാകൃഷ്ണൻ, രഘുരാജൻ(UK) എന്നിവർ സഹോദരന്മാരാണ്.