ദയാഭായുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായ് കൂട്ടായ്മയുമായി നടത്തി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിഹാരം സമരം അനുഷ്ഠിക്കുന്ന സാമൂഹ്യപ്രവർത്തക ദയാബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് നിരാഹാര സത്യാഗ്രഹത്തിന്റെ പത്താം ദിനത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ആലംബഹീനരായ ഒരു നാടിലെ…

വിദ്യാർത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാനസിക വളര്‍ച്ച കുറവുളള കുട്ടിയാണെന്ന് പ്രാഥമിക വിവരമെന്ന്…

എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കി

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് സ്ത്രീകളെ തിരുവല്ലയില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്.…

ഇരുചക്രവാഹന യാത്രക്കാരനെ ആക്രമിച്ച് പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തി

നെന്മാറ: മോട്ടോർസൈക്കിളിൽ ഇടിക്കുന്ന രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തുകയും ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി 7 മണിയോടെ നെന്മാറ അയിനം പാടം ഡിഎഫ്ഒ ഓഫീസിനു സമീപത്ത് വെച്ചാണ് സംഭവം. അയിലൂർ ഗോമതി…

ദേശീയ താരങ്ങളേയും, ഉന്നത വിജയികളേയും അനുമോദിച്ചു

നെന്മാറ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നെന്മാറ പുളിക്കൽതറ ഫ്രണ്ട്സ് സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ, അന്തർദേശീയ താരങ്ങളേയും, ഗ്രാമീണ മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം മലയാള…

പുതിയ മോഡൽ കൊയ്ത്തു മെതി യന്ത്രം പാടത്തിറക്കി

 നെന്മാറ: ചേറുതാഴ്ച കൂടിയ നെൽപ്പാടങ്ങളിലും ഉയരം കൂടിയ വരമ്പുകയറുന്നതിനും 50 മിനിട്ടുകൊണ്ട് ഒരു ഏക്കർ നെൽപ്പാടം കൊയ്ത് മെതിക്കാൻ കഴിയുന്ന വേഗത കൂടിയ കൊയ്ത്തു മെതിയന്ത്രമാണ് പുതുതായി പാടത്തിറക്കിയത്. നിലവിലെ മറ്റു യന്ത്രങ്ങളിൽ ഒരു ഏക്കർ കൊയ്തു തീർക്കുന്നതിന് ഒരു മണിക്കൂർ…

ഒന്നാം വിളയ്ക്കും വൈക്കോൽ സംഭരിച്ചു തുടങ്ങി

നെന്മാറ: മഴ കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാം വിള കൊയ്ത് ഒഴിഞ്ഞ വെള്ളമില്ലാത്ത പാടശേഖരങ്ങളിൽ നിന്ന് കർഷകർ വൈക്കോൽ സംഭരിക്കുന്നു. ഒന്നാം വിള കൊയ്ത പാടശേഖരങ്ങളിൽ വെള്ളമില്ലാത്തതും തുടർച്ചയായി രണ്ടുദിവസത്തോളം വെയിൽ കിട്ടിയതും പെട്ടെന്ന് വൈക്കോൽ ഉണങ്ങി കിട്ടിയതിനാൽ ട്രാക്ടറിൽ ഘടിപ്പിച്ച് വൈക്കോൽ…

ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറി

നെന്മാറ: ആറു വയസ്സുകാരി ബ്ലഡ് കാൻസർ ബാധിതയായ ശ്രിപ്രിയക്ക് കെഎസ്‌യു നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുകയായ 102350 രൂപ ഷാഫിപറമ്പിൽ എംഎൽഎ കുടുംബത്തിന് കൈമാറി. നെന്മാറ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ…

പെൺ കുട്ടികൾ എവിടെ പോകുന്നു : ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനം

ടി ഷാഹുൽ ഹമീദ് – കുട്ടികൾ വരദാനമാണ് രാജ്യത്തിന്റെ ഭാവി ഭാഗഥേയം നിശ്ചയിക്കുന്നത് കുട്ടികളാണ് .കുടുംബബന്ധങ്ങളുടെ ഇഴയടുപ്പുകളാണ് നമ്മുടെ പെൺകുട്ടികൾ,സവിശേഷമായ ഗുണവിശേഷങ്ങളും പ്രത്യേകതകളുമുള്ള അമൂല്യ സമ്പത്താണ് പെൺകുട്ടികൾ ,പെൺകുട്ടികൾക്ക് മാത്രമായി അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി യുനോസ്കോയുടെ…

മഴ; വിള കൊയ്തെടുത്ത കർഷകർ ദുരിതത്തിൽ

ജോജി തോമസ് നെന്മാറ: അപ്രതീക്ഷിതമായി പെയ്ത മഴ നെല്ല് കൊയ്ത കർഷകർ നെല്ലുണക്കാൻ ബുദ്ധിമുട്ടുന്നു. ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച പാടങ്ങളിലെ നെല്ല് സപ്ലൈകോയുടെ സംഭരണ തിയതിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും കർഷകരെ ഏറെ വലിച്ചിരിക്കുകയാണ്. ലഭ്യമായ സ്ഥലങ്ങളിലും കളപ്പുരകളിലും പരിമിതമായ തൊഴിലാളികളെ…