നായകളുടെ നായാട്ട്

കേരളത്തിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നു. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആളുകൾക്കാണ് തെരുവ് നായയുടെ കടിയേൽക്കുന്നത്.തെരുവ് നായകളുടെ ശല്യം കാരണം പലരും ജോലിക്ക് പോകാൻ മടിക്കുകയും കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാൻ ഭയപ്പെടുകയും ചെയ്യുന്നു. ഈ ഒരു…

കിണറ്റിൻ ചാടിയ പോത്തിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പട്ടാമ്പി: വിളയൂർ എടപ്പലം പാലത്തിനു അടിയിലുള്ള കിണറിൽ ചാടിയ പോത്തിനെ പട്ടാമ്പി ഫയർ ഫോഴ്‌സും നാട്ടുക്കാരും ചേർന്ന് രക്ഷ പെടുത്തി. പട്ടാമ്പി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എസ്ടിഒ ബാബുരാജ്, എസ് അനി, ജിഷ്ണു ടിആർ, ജിഷ്ണു പ്രസാദ്, മണികണ്ഠൻ, ദയാനന്ദൻ, എന്നിവരും…

ഏലംപാടി തടയണ: കോൺഗ്രസ് സമരം നടത്തി

നെല്ലിയാമ്പതി: ഏലംപാടി തടയണ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. പോത്തുണ്ടി ഡാമിൽ വെള്ളം എത്തിക്കുന്നതിനുള്ള ഏലംപാടി തടയണ പദ്ധതിയുടെ പ്രാഥമിക നടപടി ആരംഭിച്ച എങ്കിലും തുടർനടപടികൾ നീണ്ടുപോകുന്നതായി ആരോപിച്ചാണ് സമരം. നെല്ലിയാമ്പതി 100 അടി പുഴയിൽ തടയണ…

കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വിലസുന്നു. ഉത്തരവുകൾ നോക്കുകുത്തി

 നെന്മാറ: ഒന്നാം വിള കൊയ്തെടുക്കാറായതോടെ കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് പഞ്ചായത്തിന് നൽകി സർക്കാറും കയ്യൊഴിഞ്ഞു. എന്നാൽ പഞ്ചായത്തുളളിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ലൈസൻസ് ഉള്ള തോക്കു ധാരികളെ കിട്ടാത്തതും അവർക്ക് ആവശ്യമായ സഹായം ചെയ്യാത്തതും…

നെല്ലിയാമ്പതി റോഡ് അറ്റകുറ്റപ്പണി കാര്യക്ഷമമല്ലെന്ന് ആക്ഷേപം

നെന്മാറ: നെല്ലിയാമ്പതി ചുരം റോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അറ്റകുറ്റപ്പണി കാര്യക്ഷമല്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലാണ് കുഴികൾ അടയ്ക്കുന്ന പണികൾ നടന്നുവരുന്നത്. പോത്തുണ്ടി മുതൽ കാരപ്പാറ വരെയുള്ള റോഡിലെ കുഴികളാണ് മെറ്റലും ടാറുമിട്ട് നിരപ്പാക്കുന്നത്. എന്നാൽ റോഡ് റോളർ ഉപയോഗിച്ച്…

വനാവകാശ സംഘടനകൾ കലക്ട്രേറ്റ് ധർണ്ണ നടത്തി

പാലക്കാട്: ആദിവാസി ഭൂമി കൈയേറ്റക്കാർ സംരക്ഷിക്കപ്പെടുന്നത് സർക്കാറിന്റെ തണലിലാണെന്ന് കെ.കെ.രമ എംഎൽഎ . മാഫിയകളെ സംരക്ഷിക്കുകയും മനുഷ്യത്വത്തെ കുറിച്ച് വില കുറഞ്ഞ വാചാലതയുമാണ് സർക്കാർ നടത്തുന്നതെന്നും കെ കെ രമ എംഎൽഎ പറഞ്ഞു . അട്ടപ്പാടി മേഖലയിലെ ആദിവാസി ഭൂമി കൈയേറ്റത്തിനും…

അനുസ്മരണ യോഗം ചേർന്നു

പാലക്കാട്:പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിച്ചു നിർത്തുന്നതിലുള്ള പ്രക്ഷോഭങ്ങൾക്കും നേതൃത്വം വഹിച്ച വ്യക്തിയാണ് എൻ. രാജൻ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ചാമുണ്ണി അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ്…

കണ്ണീർക്കയലിലേതോ കടലാസുതോണി…..

ഒലവക്കോട് സി എസ് ബി ക്കു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞപ്പോൾ കടലാസു തോണിയിറക്കുന്ന പരിസരത്തെ കച്ചവടക്കാരൻ. ഫോട്ടോ: ജോസ് ചാലയ്ക്കൽ

ക്യാപ്പ് വാർഷീക ജനറൽ ബോഡി യോഗം

പാലക്കാട്:കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷൻ ഓഫ് പാലക്കാട് വാർഷിക ജനറൽ ബോഡി യോഗം പുത്തൂർ ജയലക്ഷ്മിഅപ്പാർട്ട്മെൻറിൽ വെച്ച് നടത്തി.പാലക്കാട്ടുള്ള എൺപത്തിയെട്ട് അപ്പാർട്ടുമെൻറുകളുടെ കൂട്ടായ്മയാണ് സിഎ എ പി. പ്രസിഡന്റ് പ്രൊഫസ്സർ വിജയൻ അദ്ധ്യക്ഷനായി ആ മുഖപ്രസംഗം നടത്തി. വൈസ് പ്രസിഡൻറ് ശ്രീമതി…

കാൽനട യാത്രക്കാർക്ക് സൗകര്യം ഒരുക്കണം

കൊപ്പം പുത്തൂർ റോഡിൽ കാൽനട യാത്രക്കാർ വാഹന ബാഹുല്യം കാരണം ബുദ്ധി മുട്ട് അനുഭവപ്പെടുന്നുണ്ടെ ന്നും റോഡരികിലെ കാനകൾ ക്ക്‌ മുകളിൽ സ്ലാബ് ഇട്ട് കാൽനട യാത്രക്കാർക്ക്‌ സുരക്ഷിതമായി നടക്കുവാൻ സൗകര്യം ഒരുക്കണമെന്നും, തെരുവ് നായ ശല്യത്തിൽ നടപടികൾ എടുക്കണമെ ന്നും,…