കേരളത്തിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നു. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആളുകൾക്കാണ് തെരുവ് നായയുടെ കടിയേൽക്കുന്നത്.തെരുവ് നായകളുടെ ശല്യം കാരണം പലരും ജോലിക്ക് പോകാൻ മടിക്കുകയും കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാൻ ഭയപ്പെടുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിൽ മുതിർന്നവർ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് കുഞ്ഞു കുട്ടികളിൽ തന്നെ. അവരെ വീടിന്റെ ചുറ്റുപാടിൽ നിന്നും ദൂരേക്ക് കളിക്കാൻ വിടാതെ ശ്രദ്ധിക്കുക. നായയെ കല്ലെടുത്തെറിയുകയോ അതിന് വേണ്ട ഭക്ഷണം കൊടുക്കുകയോ ചെയ്യുന്നതിൽ നിന്നും അവരെ വിലക്കേണ്ടതാണ്.ദിനപ്രതി തെരുവ് നായകളുടെ എണ്ണം കൂടി വരുന്നതിൽ സർക്കാർ എന്തെങ്കിലും നടപടി എടുത്തേ മതിയാകൂ.
റിയ മുണ്ടുമുഴി