ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുപണി പൂർത്തിയായി.റോഡു വീതി കൂട്ടുന്നതിനോടനുബന്ധിച്ച് പാലം പുതുക്കി പണിതപ്പോൾ പ്രസ്തുത സ്ഥലം ആ നപ്പുറം പോലെ ഉയർന്നു നിൽക്കുകയും ടാറിങ്ങ് ചെയ്യാത്തതുമൂലം വാഹനങ്ങൾ പോകുമ്പോൾ പൊടിപറന്നും മെറ്റൽ തെറിച്ച് വീണും പരിസരത്തെ കച്ചവടക്കാർക്ക് ഏറെ ദുരിതമായിരുന്നു – മാത്രമല്ല മെറ്റലിൽ തെന്നി ഇരുചക്രവാഹനങ്ങൾ വീഴുന്നതും സ്ഥിരം പതിവായിരുന്നു.പത്രവാർത്തകളും പ്രതിഷേധങ്ങളും പരാതികളും ഉയർന്നതോടെ റോഡ് നിർമ്മാണം നടത്തുകയായിരുന്നെന്ന് സ്ഥിരം യാത്രക്കാരും വ്യാപാരികളും പറഞ്ഞു.