സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു.

പാലക്കാട്:

വിദ്യാഭ്യാസ മേഖലയിലെ സർക്കാറിൻ്റെ ഏകപക്ഷീയമായ തീരുമാനങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽ കുമാർ ‘ ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും ബി.സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പുറകോട്ടടിക്കുന്ന നയതീരുമാനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത് ‘ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന നടപടികളിൽ അദ്ധ്യാപക സമൂഹത്തിന് ആശങ്കയുണ്ട്’ . ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കുമെന്ന് പറഞ്ഞ സർക്കാർ ഒടുവിൽ അദ്ധ്യാപക സമൂഹത്തെ ബലിയാടാക്കി’ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ ഫണ്ടിൻ്റെ അപര്യാപ്തത ചൂണ്ടി കാണിച്ചപ്പോൾ വിദ്യാർത്ഥികൾക്കുള്ള പാലിൻ്റെ അളവ് സർക്കാർ വെട്ടിക്കുറച്ചു’  പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രീ പ്രൈമറി അധ്യാപകർക്ക് നൽകിയ വാഗ്ദാനം സർക്കാർ അട്ടിമറിച്ചു’ മെഡിസെപ്പ് പദ്ധതിയിലെ ആശങ്കകൾ ദുരീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല’ ജീവനക്കാർക്ക് അർഹമായ 8% ഡി.എ. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല’ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ തൊഴിൽ സുരക്ഷ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ ശാക്തീകരണ സംവിധാനങ്ങളുടെയും അടിത്തറയിളക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നത് ‘ അദ്ധ്യാപക സമൂഹത്തെ ശത്രുപക്ഷത്ത് നിർത്തുന്ന സർക്കാർ നയത്തിനെതിരെ മാർച്ച് 6 ന് നടക്കുന്ന ജില്ല പ്രതിനിധി സമ്മേളനം പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും ബി.സുനിൽ കുമാർ പറഞ്ഞു. കെ.പി.എസ്.ടി.എജില്ല പ്രസിഡണ്ട് ഷാജി എസ്. തെക്കേതിൽ, ജില്ല ഭാരവാഹികളായ ജയിംസ് തോമസ്, സതീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *