— ദ്വൊരൈസ്വാമി —
വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം, സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎ ആർ ഡി സി ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് എഡിഷൻ ടു സംഘടിപ്പിച്ചു. പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ മണികണ്ഠൻ സൈക്ലിംഗ് റേസിന്റെ ഫ്ലാഗ് ഓഫ് ചെയ്തു ഉൽഘാടനം നിർവഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്ശിവദാസൻ സമ്മാനദാനം നിർവഹിച്ചു. റിട്ടയേർഡ് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. വിജയൻ പട്ടഞ്ചേരി പഞ്ചായത്തംഗം കണ്ടമുത്തൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.. നന്ദിയോട് അദ്വൈത ആശ്രമത്തിൽ നിന്നാരംഭിച്ച് കന്നിമാരി, പ്ലാച്ചിമട, മീനാക്ഷിപുരം റെയിൽവേ ഗേറ്റിലെത്തി തിരിഞ്ഞു ഗോവിന്ദാപുരം, പുതൂർ വഴി പാപ്പാൻചള്ളയിൽ നിന്നും മുതലമട പരിസരത്തിലൂടെ നന്ദിയോട്ടിൽ തിരിച്ചെത്തി. 28കിലോമീറ്റർ ദൂരമുള്ള ക്രോസ്സ് കൺട്രി സൈക്ലിംഗ് മത്സരം. പങ്കെടുത്ത നൂറോളം സൈക്ലിങ് അത്ലെറ്റുകളിൽ ; ഒന്നാം സ്ഥാനം, തൃശൂർ ജില്ലയിൽ നിന്ന് പങ്കെടുത്ത എം.ബി. സുദേവിനും രണ്ടാം സ്ഥാനം മധുരയിൽ നിന്നെത്തിയ മഹേശ്വരനും മൂന്നാം സ്ഥാനം തെങ്കാശിയിലെ അബ്രഹാമിനുമാണ് ലഭിച്ചത്.വിജയികൾക്ക് മെമെന്റോയും മെഡലുകളും, ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സ്ഥാനം 6000 രൂപയും, മൂന്നാം സ്ഥാനം 3000 രൂപയുമാണ് നൽകി.. സ്ത്രീ മത്സരാർത്ഥികളിൽ ഒന്നാമതെത്തിയ ഷീബക്കും, കുട്ടി ബഡിങ് അത്ലറ്റ് ഈറോഡിൽ നിന്നെത്തിയ അഖിലനും ചെന്നൈയിലെ തമീം അൻസാരിക്കും പാരിതോഷിക സമ്മാനങ്ങൾ നൽകി. എൻ എ ആർ ഡി സി നന്ദിയോട്, ചിറ്റൂർ പ്രതികരണവേദി, പാലക്കാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ, ഇന്ത്യൻ ആർമി എഡ്യൂക്കേഷൻ കോർപസ് ’67, വിജയമാതാ കോൺവെന്റ് സ്കൂൾ ’82, കെ കെ എം എച് എസ്സ് ’84-85 എന്നീ സംഘടനകളാണ് പരിപാടിയിൽ പങ്കാളിത്തം വഹ്യ്യ്ത്.