പോഷൻ പക്വാഡ 2023

മലമ്പുഴ: കേരള സർക്കാർ വനിത ശിശു വികസന വകപ്പും മലമ്പുഴ ഐ സി ഡി എസ്, മലമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി അംഗൻവാടി ടീച്ചർമാർക്കായി “പോഷൻ പക്വാഡ 2023 ” എന്ന പേരിൽ പോഷഹാകാര പാചക പരിശീലന പരിപാടി നടത്തി.മലമ്പുഴ ബ്ലോക്ക് മെമ്പർ കാഞ്ചനസുദേവൻ ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സസൺ അഞ്ജു ജയൻ അദ്ധ്യക്ഷയായി.സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത രാധാകൃഷ്ണൻ ,പഞ്ചായത്തംഗം സിമേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ എന്നിവർ പ്രസംഗിച്ചു.മലമ്പുഴ പഞ്ചായത്തിലെ ഇരുപതു അംഗൻവാടിയിലെ അദ്ധ്യാപകരാണ് പരിശീലനം നേടിയത്.


കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ തുടങ്ങിയവരുടെ ആരോഗ്യ സംരക്ഷണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യമെന്ന് ഈ പരിപാടിക്ക് നേതൃത്വം നൽകിയ ഐസിഡിഎസ് സൂപ്ര വൈസർ കെ. ശാരദ പറഞ്ഞു.