കെ. ബാബു എംഎൽഎയുടെ സ്വകാര്യ ബസ് യാത്ര സഹയാത്രികർക്ക് കൗതുകമായി

—- ദ്വൊരൈസ്വാമി —

കൊല്ലങ്കോട് : എം എൽ എ യോ മറ്റു ജന പ്രതിനിധികളൊ ആയാൽ പിന്നീട് യാത്ര ബോർഡു വെച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ നിന്നും വ്യത്യസ്ഥനാ യിരിക്കുകയാണ് എം എൽ എ.കെ. ബാബു. ഇന്നലെ കാലത്ത് പാലക്കാട് സിവിൽ സ്റ്റേഷൻനിൽ നിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് സ്വകാര്യ ബസ്സിൽ കയറി. ബസ് കണ്ടക്ടർക്ക് ഒരു നേരിയ സംശയം .ഇതു എം എൽ എ യാണോ അതോ സമാനരൂപമുള്ള മറ്റൊരാളായിരിക്കുമൊ ? എന്നാൽ യാതൊരു ജാഡകളുമില്ലാതെ ടിക്കറ്റെടുത്തു യാത്ര തുടർന്നു. ഇടയ്ക്ക് പരിചയക്കാരെത്തി എം എൽ എ യോട് വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടക്ടർക്ക് സംശയനിവാരണമായി. കാറിന്റെ മുന്നിൽ എം എൽ എ അല്ലെങ്കിൽ എം പി. എന്നെഴുതി അധികാര യാത്ര നടത്തുന്നവരിൽ നിന്നും തീർത്തും വ്യത്യസ്ഥനായിരിക്കയാണ് ഈ ജന പ്രതിനിധി. ജനപ്രതിനിയായി തിരഞ്ഞെടുക്കുന്നവർ സഞ്ചാരവും ജനമധ്യത്തിലാവണമെന്നതിനു ഒരു സന്ദേശം കൂടിയായിരിക്കുകയണ് ഈ ബസ് യാത്ര. പഠന കാലത്ത് വിദ്യാലയങ്ങളിലേക്ക് മറ്റു യാത്ര ക്കാരോടൊപ്പം സഞ്ചരിക്കുന്ന ബസ് യാത്ര പ്രിയങ്കരമാണെന്നാണ് കെ.ബാബു എം എൽ എ . യുടെ പക്ഷം. എം എൽ എയുടെ ബസ് യാത്ര സഹയാത്രികർക്കും കൗതുകമായി.