വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ആഘോഷിച്ചു.

ഷാർജ :വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ നടന്നു. 120 ഓളം പേർ പങ്കെടുത്ത സംഗമത്തിൽ ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് സ്വാഗതം പറഞ്ഞു. രാവിലെ പത്തുമണിക്ക് യൂണിറ്റ് ഭാരവാഹികൾ ഭദ്രദീപം കൊളുത്തി കുടുംബ സംഗമത്തിന് തുടക്കം കുറിച്ചു. യു.എ.ഇ യൂണിറ്റ് പ്രസിഡന്റ്
രാജു  എരുമയൂർ  അധ്യക്ഷനായി.  ജനറൽ സെക്രട്ടറി .ഗോപി ആലത്തൂർ 2022-23 ലെ യൂണിറ്റ് പ്രവർത്തന  റിപ്പോർട്ടും ട്രഷറർ ബാലകൃഷ്ണൻ തേനൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വി.എസ്.എസ്.എസ്.   യു.എ.ഇ. യൂണിറ്റ് ജോയിൻ സെക്രട്ടറി രമേശ് കഞ്ചിക്കോട്, വി.എസ്.എസ്.എസ്. സെൻട്രൽ കമ്മിറ്റിയുടെ സന്ദേശം വായിച്ചു,  ആശംസ പ്രസംഗം  നടത്തി. യൂണിറ്റ് ഭാരവാഹികളായ ശ്രീ.ജയപ്രകാശ് കഞ്ചിക്കോട്,  ശ്രീ.കൃഷ്ണരാജ് വള്ളിക്കോട്, ശ്രീ.ടിറ്റു കടുക്കാംകുന്നം, ശ്രിമതി.ട്വിങ്കിൾ കൃഷ്ണരാജ്, ശ്രിമതി.ലിജിത മോഹൻദാസ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മെമ്പർമാർക്കായി ഒരുക്കിയ ലക്കി ഡ്രോ കൂപ്പൺ  എടുത്ത് സമ്മാനങ്ങൾ നൽകി.

ഒ.ഇ.സിആനുകൂലൃം 10% ത്തിൽ നിന്നും 3% ആക്കി കുറച്ച എൽ.ഡി.എഫ് സർക്കാറിനോടുള്ള  പ്രതിഷേധം യോഗം രേഖപ്പെടുത്തി. വിദൃാഭൃാസ/സാമൂഹിക / സാമ്പത്തിക രംഗങ്ങളിൽ ഏറെ പിന്നോട്ട് നിൽക്കുന്ന ‘വടുക’ സമുദായത്തിന് നാളിതുവരെ ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിൽ എൽ.ഡി.എഫ് – യുഡിഎഫ് സർക്കാരുകൾ കാണിക്കുന്ന അവഗണനയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. എത്രയും പെട്ടന്ന് വടുക സമുദായത്തിന്റെ ഉന്നമനത്തിന് ഉതകുംവിധം അർഹിക്കുന്ന അവകാശം നൽകികൊണ്ട് പാലക്കാട് ജില്ലയിൽ ഒരു വിദ്യാഭ്യാസസ്ഥാപനം അനുവദിക്കണമെന്ന് എൽ.ഡി.എഫ് സർക്കാരിനോട് യോഗം ശക്തമായി ആവശ്യപ്പെട്ടു.

കുട്ടികൾക്കും മെമ്പർമാർക്കും ഉള്ള സമ്മാനങ്ങളും യോഗത്തിൽ വിതരണം ചെയ്തു. അബുദാബി യൂണിറ്റ് സെക്രട്ടറി ശ്രീ.സതീഷ് തേനൂർ നന്ദി പറഞു