റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു

മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. എന്നാൽ റോഡിലെ വളവിൽ നിൽക്കുന്ന ഈ പോസ്റ്റ് സ്ഥിരം അപകടകാരിയായി മാറി. കഴിഞ്ഞ ദിവസം മേപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കൽ കാർ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു. കാർ നിശ്ശേഷം തകർന്നു പോയി. എയർ ബാഗ് പ്രവർത്തിച്ചിരുന്ന തിനാൽ വൻ ദുരന്തം ഒഴിവായി. ഒരു മാസം മുമ്പ് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബവും ഈ പോസ്റ്റിൽ ഇടിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പു് ഇരുചക്രവാഹന യാത്രികൻ ഈ പോസ്റ്റിലിടിച്ച് തെറിച്ച് വീണ് മരിച്ചതായും നാട്ടുകാർ പറഞ്ഞു. പരാതികൾക്കും പ്രതിഷേധങ്ങൾക്കും മാധ്യമ വാർത്തകൾക്കുമൊടു വിലാണു് അധികൃതർ അപകടകരമായ പോസ്റ്റ് മാറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.