എൻ എസ് എസ് ഉത്തരമേഖലാ അവലോകന യോഗം പാലക്കാട് നടത്തി

നായർ സർവീസ് സൊസൈറ്റിയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന അവലോകന യോഗങ്ങളുടെ ഭാഗമായി ഉത്തരമേഖല യോഗം ടോപ്പ് ഇൻ ടൗൺ ശീതൾ ഗാർഡൻ ഹാളിൽ വച്ച് നടന്നു.പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 18 മന്നം സോഷ്യൽ സർവീസ് സൊസൈറ്റികളുടെ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത് എൻഎസ്എസ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി വി ശശിധരൻ നായർ അധ്യക്ഷത വഹിച്ച യോഗം പാലക്കാട്‌ എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ ഉൽഘാടനം നിർവഹിച്ചു.എൻഎസ്എസ് അസിസ്റ്റന്റ് രജിസ്ട്രാർ വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്‌ എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് റീജിയൺ ഹെഡ് അനൂപ് നായർ, സീനിയർ മാനേജർ രാജേഷ് കെ അലക്സ്‌, എം എസ് എസ് എസ് ഭാരവാഹികൾ ആയ പി നാരായണൻ നായർ, ജി ശങ്കരൻ നായർ,എൻ രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. അവലോകനയോഗത്തിൽ എം എസ് എസ് എസ് സെക്രട്ടറിമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം എസ് എസ് എസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ നേതൃത്തിൽ ഓരോ കരയോഗങ്ങളിലും വനിതകളുടെ ഓരോ സംരംഭങ്ങൾ ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.