പാലക്കാട്: ‘സേവാഭാരതി പാലക്കാട് വാർഷിക പൊതു യോഗം താരേക്കാട് റോട്ടറി ഹാളിൽ നടന്നു. സേവാഭാരതി പാലക്കാട് അധ്യക്ഷൻ സുധാകർ അങ്ങേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ , അരവിന്ദാക്ഷൻ, എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.
ശ്യാമ സുധാകർ സ്വാഗതം ആശംസിച്ചു. സേവാഭാരതി പാലക്കാട് സെക്രട്ടറി ശ്രീ പ്രമോദ് പി റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റ് അവതരണം ട്രഷറർ ശ്രീ രാകേഷ് നായർ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എം ഹരീഷ് , ജില്ലാ ഉപാധ്യക്ഷ മൃദുല എം ദേശീയ സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി ശ്കണ്ഠൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ആരോഗ്യ പ്രവർത്തകരായ മുരുകേശൻ, ശിവകുമാർ, സംസ്ഥാന കളരിപയറ്റ് വിജയി നവനീത് കൃഷ്ണൻ എന്നിവരെ ആദരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് – ശ്രീ സുധാകർ അങ്ങേപ്പാട്ട്, വൈസ് പ്രസിഡന്റ്മാർ, കെ ജി ബിജു, ബാലകൃഷ്ണൻ, സെക്രട്ടറി – ശ്രീ പ്രമോദ് പി, ട്രെഷറർ ശ്രീ വിനോദ് അമ്പാട്ട്.