സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് കർശന നിയമ നിർമ്മാണം നടത്തണം: ആൾ ഇന്ത്യ വീരശൈവസഭ മഹിളാ സമിതി

പാലക്കാട് – ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി സംസ്ഥാന സമിതി യോഗവും . ജില്ലാ കൺവെൻഷനും പാലക്കാട് ആണ്ടിമഠം ശ്രീ. പാഞ്ചാലിയമ്മൻ ഹാളിൽ മഹിളാ സമിതി വൈസ് പ്രസിഡന്റ് എ. സംഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് സി. മുരുകൻ മുഖ്യാതിഥിയായി .

കേരളത്തിൽ സ്ത്രീകൾക്കും , കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് കർശന നിയമ നിർമ്മാണവും , വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും , ലഹരി വിപണവും. കടത്തും തടയുന്നതിന് കർശന നിയമം ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ നടപ്പാക്കണമെന്നും . വനിതാ തൊഴിൽ സംരംഭങ്ങളും കുടിൽ വ്യവസായവും നിലനിർത്തുന്നതിന് കേന്ദ്ര- കേരള സർക്കാർ ഗ്രാന്റുകൾ പരമ്പരാഗത തൊഴിലുകൾക്ക് നൽകണമെന്നും , പപ്പടനിർമ്മാണ ക്ലസ്റ്റർ, സ്ടീറ്റ് ട്ടൂറിസം പദ്ധതിയിൽ വനിതാ സംരംഭകർക്ക് പ്രത്യേക പരിഗണന നൽകണമെന്നും . പരമ്പരാഗത പപ്പട നിർമ്മാണ ബോർഡ്, കോർപ്പറേഷൻ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ മുതിർന്ന സമുദായ അംഗങ്ങളെ ആദരിച്ചു. യോഗത്തിൽ ജില്ലാ സെകട്ടറി ലതിക സ്വാഗതവും , , എൽ. സൗമ്യ . കെ ധന്യ , അംബികാ .കെ. സരിത.കെ . കാർത്തിക പി സുരേഷ് ബാബു , ശ്രീനിവാസ് , പഴനിയാണ്ടി സോമൻ തിരുനെല്ലായി , മണികണ്ഠൻ എ.എൻ . സൗമ്യ.എൻ എന്നിവർ പ്രസംഗിച്ചു.