നാടിന് അഭിമാനമായി ഡോ. ഹസ്ന ഹാറൂൺ

പല്ലശ്ശന : പല്ലശ്ശന പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ , തളൂർ ഇ കെ ഇ എം യു പി സ്കൂൾ , പല്ലശ്ശന വി ഐ എം ഹൈസ്കൂൾ എന്നിവിടങ്ങളിലെ ആദ്യ എം.ബി.ബി.എസ് കാരിയായി മാറിയ തളൂർ നൂർ മഹലിൽ ഡോ: ഹസ്ന ഹാറൂൺ ജന്മനാടിന്റെ അഭിമാനമായി മാറി. മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടു കൂടിയാണ് ഹസ്ന പാസ്സായത്. പഠന കാലത്ത് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും സജീവ സംഘടനാ പ്രവർത്തകയായി ഇടപെടപെടുകയും ചെയ്തിട്ടുണ്ട്.

ദേശീയ – സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാമൂഹ്യ – സാംസ്കാരിക പ്രവർത്തകനുമായ എ. ഹാറൂൺ മാസ്റ്ററുടെയും പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പ്രധാനധ്യാപിക ടി.ഇ. ഷൈമയുടെയും മകളാണ്. പൊതു വിദ്യാലയങ്ങളിൽ പ്രാഥമിക – സെക്കണ്ടറി വിദ്യാഭ്യാസം നേടി ഖരഖ്പൂർ ഐ ഐ ടി യിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ഹാഷിമാണ് സഹോദരൻ.