കെ.എസ്.ആർ .ടി ബസ്സിൻ്റെ ബാക്ക് വീലുകൾ ഊരിപ്പോയി..തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി.

അഗളി: മണ്ണാർക്കാട്ടു നിന്നും ആനക്കട്ടിയിലേക്ക് വന്ന കെ.എസ്.ആർ ടി ബസ്സിൻ്റെ ബാക്ക് വീലുകൾ നക്കുപ്പതി പിരിവ് പെട്രോൾ പമ്പിനു സമീപം ഊരിപ്പോയി. ഹെയർ പിൻ വളവാണെങ്കിലും അപകടം ഒഴിവായി. ആളപായമില്ല .ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു .െക്രയിൻ ഉപയോഗിച്ച് ബസ്സ്മാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു.