ഓവർടേക്കിൽ തർക്കം ബസ് തടഞ്ഞു; ഡ്രൈവറെ ആക്രമിച്ചു

പട്ടാമ്പി: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തി പരുക്കേൽപ്പിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ചത്. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ ബസിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. ബസിൽ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാൻ സ്ഥലം നൽകയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. ബസ് ഡ്രൈവറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ബൈക്ക് യാത്രികൻ അലിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.