മലമ്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം

പാലക്കാട് ജില്ലയെ ജലസമൃതമാക്കുന്നത് മലമ്പുഴയിലെ വെള്ളം

—- ജോസ് ചാലയ്ക്കൽ —-

മലമ്പുഴ: മലയും പുഴയും ചേർന്ന മലമ്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു .വളരെ വിസ്ത്രിതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന തോടുകളും ചെറു പുഴകളും ചേർന്നാണ് മുക്കൈ പുഴയായി കൽപ്പാത്തിപ്പുഴയായി അങ്ങിനെ ഭാരതപ്പുഴയിൽ ചെന്നു ചേരുന്നത് .കൊല്ലം കുന്ന് ചെറുപുഴ ,മൈലാടിപ്പുഴ, മായപ്പാറ, കൊച്ചിത്തോട്, കല്ലമ്പുഴ ,ഒന്നാം പുഴ. ഇവയെല്ലാം ചേർന്ന് വാരണിയിലാണ് സംഗമിച്ച് മുക്കൈ പുഴയായി മാറുന്നത്. മലകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന ജലം സംഭരിച്ച് കൃഷി ആവശ്യത്തിന് വിതരണം ചെയ്യാൻ 19 49 ൽ -ഡാം പണി ആരംഭിച്ചു 1955 ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി ആയിരുന്ന കാമരാജാണ് ഉദ്ഘാടനം ചെയ്തത്.അഞ്ചരകോടി രൂപയായിരുന്നു ഡാമിൻ്റെ നിർമ്മാണത്തിന് ചിലവായത്. ഈ ഡാമിൽ നിന്നും രണ്ടു കനാലുകളാണ് ഒഴുകുന്നത് . വലിയ കനാൽ കല്ലേപ്പുഴി വഴിയും, ചെറിയ കനാൽ ശാസ്താ നഗർ തുടങ്ങി ഒഴുകി കുത്തന്നൂർ വരെ എത്തുന്നു .ഈ പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിനുള്ള വെള്ളം അങ്ങനെ ലഭിക്കുന്നു .ഡാമിൽ നിന്നും വൈദ്യുതി ഉൽപാദനവും നടക്കുന്നുണ്ട്. ഇതിലെ വെള്ളവും പുഴയിലേക്ക് തന്നെ ഒഴുകുന്നു. ഡാമിൽ നിന്നും വെള്ളം എടുത്ത് ശുദ്ധീകരിച്ച് വാട്ടർ അതോറിറ്റി കുടിവെള്ളം നൽകുന്നു .പരിസരത്തെ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്നതും മലമ്പുഴയിൽ നിന്നാണ് .മലയും പുഴയും ചേർന്നത് എന്ന അർത വരുന്നതാണ് മലമ്പുഴ .ഡാം പണിയാൻ തമിഴ്നാട്ടിൽ നിന്നും എത്തിയ പണിക്കാർക്ക് താമസിക്കുന്നതിന് വേണ്ടി ഇവിടെ അവർക്ക് ക്വാർട്ടേഴ്സുകൾ പണിത് നൽകിയിട്ടുണ്ട് എസ്പി ലൈൻ എന്നാണ് പറയുക. ഇപ്പോഴും അവിടെ ഡാം പണിക്കാരുടെ സന്തതി പരമ്പരകൾ താമസിക്കുന്നുണ്ട്.