കുളം നിർമ്മാണം പൂർത്തിയായി

മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ജയിലിൽ നിർമ്മാണം പൂർത്തിയായ കുളം മലമ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട്‌ കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ്, ബ്ലോക്ക് മെമ്പർമാരായ തോമസ് വാഴപ്പിളളി, കാഞ്ചനസുദേവൻ, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ എന്നിവർ പ്രസംഗിച്ചു.