യാത്രയയപ്പ് നൽകി

പാലക്കാട് :ഗവൺമെൻ്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സുദീർഘമായ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപികമാർക്ക് യാത്രയയപ്പ് നല്കി സ്കൂൾ പി.ടി.എ , എസ്.എം.സി.എം.പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ നല്കിയ ചടങ്ങ് മോഹൻ ദാസ് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ധന്യ അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള
WS N – 2023 അവാർഡ് കരസ്ഥമാക്കിയ സ്കൂൾ പ്രിൻസിപ്പാൽ കെ.പുഷ്ക്കല ടീച്ചറെ അനുമോദിച്ചു,
സ്കൂൾ ഹെഡ്മാസ്റ്റർ പുഷ്പ, ഇന്ദു,
എസ്.എം സി ചെയർമാൻ ദാവൂദ്, എം.പി.ടി.എ പ്രസിഡൻ്റ് സുമതി സുരേഷ് , ഭാരവാഹികളായ
പ്രസാദ്, രാജേഷ്, കുമാരി ,അരവിന്ദൻ,
ഹരിദാസ് മച്ചിങ്ങൽ, റജീന, നിഷ,
സൗമ്യ, ദിവ്യ, മിനി, ബബിത
സ്കൂൾ അദ്യാപകരായ സുരേഷ്, ശ്രീകുമാർ ,ശ്രീ കല, എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു,
സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യപകരായ സുജാത, ജയ, ഉഷ.കെ.നായർ, രമണി, മാധവി, സുഗുണ, മീര, വിനോദിനി, സുനിതകുമാരി, സെൽമ എന്നിവർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കലാ പരിപാടികൾ അവതരിപ്പിച്ചു.