നമ്മള്‍ – കവിത

കൈനീട്ടി നിന്നില്ല,
കണ്ണാൽ പറഞ്ഞില്ല,
മധുമൊഴികളാൽ
പങ്കുവച്ചില്ല കാമിതം.
ചാരത്തണഞ്ഞീല,
ചേർത്തൊന്നു നിർത്തീല,
ചുംബനം കൈമാറി-
യില്ലാ പരസ്പരം,
എന്നിട്ടുമെൻ്റെയീ-
പ്പാഴ്ഹൃത്തിനുള്ളിൽ
മിടിക്കും തുടിപ്പിലെ
സംഗീതമായി നീ..
നിൻ്റെയാഴക്കടൽച്ചിപ്പിയിൽ
സൂക്ഷിച്ചതെൻ മനം
മാത്രമാണെന്നറിയുന്നു ഞാൻ.

ബിത