പാലക്കാട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട

111.64 ഗ്രാം എംഡി എം എ യുമായി കൊല്ലം സ്വദേശി പാലക്കാട് പിടിയിൽ.

പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 111.64 ഗ്രാം എംഡി എം എ യുമായി കൊട്ടംകര ,പെരിനാട് ,ഷംസുദ്ധീൻ്റെ മകൻ ദിൻഷദിനെ
ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം വെച്ച് പിടികൂടി. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്ഥിരം ലഹരിവില്പനയിലെ കണ്ണിയാണ് പ്രതി . ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിക്ക് എംഡി എം എലഭിച്ചത്. ഇതിൻ്റെ ഉറവിടത്തെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരി 13 നും 2 യുവതികളും 3 കൊല്ലം സ്വദേശികളും 90.4 ഗ്രാം എംഡി എം എ യുമായി പാലക്കാട് ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായിരുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് , പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് , നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ എം.സുനിലിൻ്റ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും സബ്ബ് ഇൻസ്പെക്ടർ എസ്. ജലീൽ ൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.