പൊതു വിദ്യാഭ്യാസ മേഖലയെ സർക്കാർ നശിപ്പിക്കുന്നു: സി.പ്രദീപ്

പാലക്കാട്:പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കെപിഎസ്ടിഎസംസ്ഥാന പ്രസിഡണ്ട് സി. പ്രദിപ് . അപ്രഖ്യാപിത നിയമന നിരോധനത്തിനായി സർക്കാർ നിയമനരീതി അട്ടിമറിച്ചു. കെ പി എസ് ടി എ യുടെ 8 – ആം സംസ്ഥാന സമ്മേളനത്തിൽ ബഹുജന പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും സി. പ്രദീപ് പറഞ്ഞു. സാമ്പത്തിക ബാധ്യത കുറക്കാനായി സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്ന നിലപാടാണ സർക്കാർ സ്വീകരിക്കുന്നത്. സർക്കാറിന്റെ വിദ്യാഭ്യാസ ശാക്തീകരണ നയം തട്ടിപ്പാണ്. 2016-17 വർഷങളിൽ ജോലിക്ക് കയറിയവർക്ക് പോലും നിയമനാ ഗീകാരം നൽകിയിട്ടില്ല. എ ഇ ഒ, ഡി ഡി ഇ നൽകിയിരുന്ന നിയമനാംഗീകാരം സർക്കാർ തലത്തിലാക്കി നിയമന നിരോധനം നടപ്പിലാക്കുകയാണ്. അദ്ധ്യാപകരുടെ കൈയ്യിൽ നിന്നും കാശെടുത്താണ് നിലവിൽ ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ഉച്ച ഭക്ഷണ പദ്ധതിക്കായി കേന്ദ്രം വർദ്ധിപ്പിച ഗ്രാൻന്റ് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ വിഹിതം വർദ്ധിപ്പിക്കാനൊ യഥാസമയം നൽകാനൊ തയ്യാറാവുന്നില്ല. ഉച്ച ഭക്ഷണ പദ്ധതിക്കായി കേന്ദ്രം അനുവദിച്ച തുക വകമാറ്റാനാണ് സർക്കാർ ശ്രമം. പാഠ്യപദ്ധതി പരിഷ്കരണവും വേണ്ട വിധമല്ല സർക്കാർ നടപ്പിലാക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ പുതുക്കിയ പാഠ്യപദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നത് മറച്ചുവെച്ചാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുന്നത്. ഇക്കാര്യങൾ 19 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനം 20 ന് എ ഐ സി സി ‘ ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. കൊടിമര ജാഥ . സാംസ്കാരിക സമ്മേളനം, വിദ്യഭ്യാസ സമ്മേളനം, വനിത സമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്നും സി. പ്രദീപ് പറഞ്ഞു. ജനറൽ സെകട്ടറി പി.കെ. അരവിന്ദൻ , വൈസ് പ്രസിഡണ്ട് എൻ.ജയപ്രകാശ്, കെ.എൽ. ഷാജു, , ബി. സുനിൽകുമാർ , പി. ഹരിഗോവിന്ദൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.