പാലക്കാട്: ആത്മീയ സാമൂഹിക രംഗത്ത് നിഷ്കാമ സേവനം ചെയ്യൂന്നവർക്ക് ബ്രഹ്മ കൂമരീസ് രാജയോഗ മെഡിറ്റേഷൻ സെൻ്റർ നൽകുന്ന ശ്രേഷ്ഠ ഭാരത ‘പുരസ്കാരം 2023 ൻ്റെ വിതരണ യോഗം സ്നേനേഹസംഗമം” മലപ്പുറം -പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ ബ്രഹ്മകമാരി മീന ബഹർജി ഉദ്ഘാടനം ചെയ്തു.
നന്മകൾ നിറഞ്ഞ സൂട്കെയ്സുകളാണ് നമ്മൾ പരലോകത്തേക്ക് കൊണ്ടു പോകേണ്ടതെന്നും നാം ഓരോരുത്തർക്കും കർമ്മബോധമുണ്ടാവണമെന്നും മീന ബഹർജി പറഞ്ഞു.ഫാ: ജോസഫ് ചിറ്റിലപ്പിള്ളി, പ്രഭാകരാനന്ദ സ്വാമി, രാമചന്ദ്രപുലവർ, എന്നിവരെയാണ് ആദരിച്ചത്.ശിവ ധ്വവജാരോഹണം, ആത്മീയ വിദ്യാഭ്യാസ പ്രദർശനം, സഹസ്ര ജ്യോതിർലിംഗ ദർശനം തുടങ്ങി വിവിധ പരിപാടികളും ഉണ്ടായി.