മലമ്പുഴ: ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി പാലക്കാട് ആണ്ടിമഠം ശ്രീ പാഞ്ചാലിയമ്മൻ ഹാളിൽ കേന്ദ്ര മന്ത്രി. ബഗവന്ദ് കുംബെക്ക്സ്വീകരണം നൽകി . കേരളത്തിലെ വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ ,സാധുചെട്ടീ തുടങ്ങിയ വിഭാഗത്തെ കേന്ദ്ര പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സഭ ഉന്നയിച്ചു. സഭ പ്രസിഡന്റ് സി. മുരുകൻ അദ്ധ്യക്ഷനായി ,സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് സംഘടനാ വിശദീകരണം നടത്തി വീരശൈവ ആചാര്യനും ,സാമൂഹ്യ പരിഷ്കർത്താവും ആയ ബസവേശ്വരന്റെ ചരിത്രം കോളേജ് തലങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക ,സാംസ്ക്കാരിക നിലയം കേരളത്തിൽ സ്ഥാപിക്കുക പരമ്പരാഗത തൊഴിലുകൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. വൈസ് പ്രസിഡന്റ് കെ.രമേഷ് ബാബു ,, സുബ്രഹ്മണ്യൻ വല്ലങ്ങി ,കുട്ടൻ കണ്ണാടി ,പഴനിയാണ്ടി (മണി ) മണികണ്ഠൻ ,സോമൻ ,മല്ലിക , ലതിക , ശ്രീനിവാസ് , മണി കഞ്ചിക്കോട് എന്നിവർ പ്രസംഗിച്ചു.