സൈക്കിൾ സവാരിയിൽ മൂന്നാം ലോക റെക്കോർഡ് ലക്ഷ്യമിട്ട് അജിത്ത് കൃഷ്ണ യാത്ര പുറപ്പെട്ടു

പാലക്കാട്:. സൈക്കിൾ സവാരിയിൽ മൂന്നാം ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്ലസ്ടു വിദ്യാർത്ഥിയായ ആർ പി അജിത്ത് കൃഷ്ണ പാലക്കാട് നിന്ന് ചെന്നൈയിലേക്ക് 48 മണിക്കൂറിൽ 500 കിലോമീറ്റർ യൂണിറ്റി ഇന്ത്യ എന്ന പേരിൽ നടത്തുന്ന സൈക്കിൾ സവാരിക്ക് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടക്കമായി.

ഇത് പതിനെട്ട് വയസ്സിന് താഴെയുള്ള യുവതി യുവാക്കളുടെ വിഭാഗത്തിൽ നടത്തുന്ന ലോക റിക്കോർഡിനുള്ള ശ്രമമാണ്.

തന്റെ പതിമൂന്നാം വയസ്സിൽ 25 ദിവസം കൊണ്ട് 4205.32 കിലോമീറ്റർ സൈക്കിൾ ചവിട്ടി, മലിനീകരണ രഹിത ദൗത്യത്തിൽ പാലക്കാട് മുതൽ കന്യാകുമാരി വഴി വാഗാ അതിർത്തി വരെ സഞ്ചരിച്ചു ആദ്യ ലോക റെക്കോർഡ് സ്ഥാപിച്ചു. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് , ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

15-ാം വയസ്സിൽ പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്ക് 19.55 മണിക്കൂറിൽ 353.78 കിലോമീറ്റർ സൈക്കിൾ ചവിട്ടി വീണ്ടും ലോക റെക്കോർഡ് സ്ഥാപിച്ചു.
ചിറ്റൂർ തെക്കേഗ്രാമം തമ്പിലക്ഷ്മി വീട്ടിൽ പ്രാണേഷ് രാജേന്ദ്രന്റെയും അർച്ചന ഗീത പ്രാണേഷിന്റെയും മകനാണ് ആർ പി അജിത്ത് കൃഷ്ണ. കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുകയാണ്.

സൈക്കിളിനോട് കടുത്ത പ്രണയം .

അജിത്ത് കൃഷ്ണയ്ക്ക് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ചെറിയ ഒരു സൈക്കിൾ വാങ്ങി കൊടുക്കുന്നത് ഏഴാം ക്ലാസിലെത്തിയപ്പോൾ ക്രിക്കറ്റിലും കമ്പം കയറി അതോടെ ക്രിക്കറ്റ് പരിശിലനത്തിനായി പഠനം ബംഗ്ല ളുരുവിലെ ഇ ഐ എസ് ബി സ്കൂളിലേക്ക് മാറ്റി.
പരീക്ഷണാർത്ഥം ഒരു തവണ പാലക്കാട് നിന്ന് ബംഗ്ലൂരിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചു 600 കിലോമീറ്റർ സഞ്ചാരിച്ച് ഇലക്ട്രോണിക് നഗരത്തിൽ ഏത്തിയതോടെ കശ്മീർ എന്ന സ്വപ്നത്തിലേക്ക് പറക്കാനുള്ള ആത്മവിശ്വാസം കൈവന്നു. 2019 ലെ സ്വതന്ത്ര ദിനത്തിലാണ് കശ്മീരിലേക്കുള്ള യാത്ര ആരംഭിച്ചത്. മാലിന്യമുക്ത ഇന്ത്യ എന്ന സന്ദേശം ഉയർത്തിയാണ് യാത്ര. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടയാൽ പരിപാലിക്കാൻ അജിത്തിന്റെ സൈക്കിളിന് പുറകെ അച്ഛനും അമ്മ അർച്ചന ഗീതയും സഹോദരൻ അജയ് കൃഷ്ണയും കാറിൽ പിന്തുടർന്നു. ദിവസവും 180 മുതൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യും വീട്ടുകാർ കാറിൽ കിടന്നുറങ്ങുമ്പോൾ പാതയോരത്ത് ടെന്റ് കെട്ടിയായിരുന്നു അജിത്തിന്റെ ഉറക്കം പുലർച്ചെ 4 മണിയോടെ യാത്ര തുടങ്ങും ആന്ധ്രയിലേയും മധ്യപ്രദേശിലെയും വനത്തിലുടെയുള്ള യാത്രയും വിശ്രമവും മറക്കാൻ ആകില്ലെന്ന് അജിത്ത് പറയുന്നു. ഭക്ഷണവും വെള്ളവും പോലും കിട്ടാൻ പ്രയസമായിരുന്നു. ഉത്തരേന്ത്യയിലേക്ക് കടന്നതോടെ റൊട്ടിയും ദാൽതടുക്കയും മാത്രമായി ഭക്ഷണം. പലപ്പോഴും പഴങ്ങൾ മാത്രം കഴിച്ച് വിശപ്പടക്കേണ്ടി വന്നിട്ടുണ്ട്. ഇരുപത്തഞ്ച് ദിവസം കൊണ്ട് 4205.32 കിലോമീറ്റർ തണ്ടി അജിത്ത് ലക്ഷ്യസ്ഥാനത്തെത്തി. വാഗാ അതിർത്തിയിൽ പാതകയേന്തി ബിഎസ്എഫ് ജവാൻമാർ നൽകിയ ആദരം അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ചു.
അജിത്തിന്റെ അടുത്ത ആഗ്രഹം യുറോപ്പ് ചുറ്റാൻ .

48 മണിക്കൂറിൽ 500 കിലോമീറ്റർ യൂണിറ്റി എന്ന പേരിൽ അജിത്ത് കൃഷ്ണ നടത്തുന്ന യാത്ര പാലക്കാട് വി കെ ശ്രീകണ്ഠൻ എം പി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പൊൽപ്പുളളി പഞ്ചായത്ത് പ്രസിഡന്റ് പി ബാലഗംഗധാരൻ, കോൺഗ്രസ് നേതാക്കളായ പി ബാലചന്ദ്രൻ , കെ സി പ്രിത്, ആർ സദാനന്ദൻ , ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ കണക്കമ്പാറ ബാബു, കൊടുമ്പ് പഞ്ചായത്ത് അംഗം വി ചാത്തു, പ്രാണേഷ് രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

advt