പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി സ്വതന്ത്ര

കൊച്ചി: ഷോർട് മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി ‘സ്വതന്ത്ര’.ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സിനിമതാരം സിനി എബ്രഹാം തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു.തെലുങ്ക് ടൈറ്റിൽ പോസ്റ്ററാണ് ഇറങ്ങിയത്.മറ്റു ഭാഷ പോസ്റ്ററുകളും ഉടൻ ഇറങ്ങും.നിരവധി സിനിമ-ഷോർട് മൂവികൾക്ക് പി.ആർ.ഒ വർക്ക്‌ ചെയ്ത മുബാറക്ക് പുതുക്കോടാണ് കഥയും സംവിധാനവും. തിരക്കഥ,സംഭാഷണം ജന്നത്ത്.നിർമാണം എ-വൺ പ്രൊഡക്ഷൻസ്, സഹ-നിർമാണം -നന്ദഗോപാൽ.ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു രാമദാസാണ്,
അസോസിയേറ്റ് ഡയറക്ടർ-വിഘ്‌നേഷ് ശിവദാസ്,ജിഷ്ണു, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ-എസ്.പ്രേംനാഥ്. മലയാളം,തെലുങ്ക്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിൽ ഒരേ സമയം യൂട്യൂബിൽ റിലീസ് ചെയ്യും.മലയാളത്തിൽ ആദ്യമായാണ് ഒരു ഷോർട് മൂവി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നത്.