കെ.ആർ ജോസ് ഓർമ്മയായി

തൃശൂർ: തൃശൂർ ക്രിസ്തു സഭാപ്രസിഡൻറും ജീവദ്ധ്വനി മാസിക പത്രാധിപരുംപടിഞ്ഞാറെകോട്ടയിലെ പ്രശസ്ത ഹോട്ടലായ ജോസ് ഹോട്ടൽ ഉടമയും റിട്ടേർഡ് ഇ എസ് ഐ ഉദ്യോഗസ്ഥനുമായിരുന്ന കളത്തിൽ റാഫേൽ ജോസ് (84)(കെ.ആർ.ജോസ് ) അന്തരിച്ചു.മികച്ച പ്രഭാഷകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനും സൺഡേ സ്കൂൾ അദ്ധ്യാപകനുമായിരുന്നു.

ഭാര്യ: പരേതയായ ആൽപ്പാറ ഇടപ്പാറ വീട്ടിൽ മേരി .മക്കൾ: ഫാനി, ഫേബ, ഫാ ജി (ഷാരൺ) ശോഭ, സോണിയ.മരുമക്കൾ: സ്റ്റാൻലി, ജേക്കബ് അലക്സാണ്ടർ ,സോണി, ഡാർബി, ബെൻസൻ

രാവിലെ അയ്യന്തോൾ ചുങ്കം വസതിയിൽ നിന്നും പൊതുദർശനത്തിനു ശേഷം പത്തു മണി മുതൽ ലാലൂർ ക്രിസ്തു സഭാ ഹാളിൽ ശുശ്രൂഷകൾക്കു ശേഷം പഴഞ്ഞി ക്രിസ്തുസഭ സിമിത്തേരിയിൽ സംരക്കാരം നടത്തി.