യുവക്ഷേത്ര കോളേജിൽ സ്നേഹോത്സവം 2022 ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സാമൂഹിക പ്രതിബദ്ധതാ സമ്പർക്ക പരിപാടിയായ സ്നേഹോൽസവം 2022 പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇന്ന് നമ്മൾ ആഘോഷിക്കുന്നത് കരുണാർദ്രമായ സ്നേഹത്തിൻ്റെ ഭാഗമാണെന്നും പുണ്യത്തിൻ്റെ അംശമുള്ളത് കരുണയുള്ള സ്നേഹത്തിലാണെന്നും…

വെൽഫെയർ പാർട്ടി സേവനകേന്ദ്രം തുറന്നു

വെൽഫെയർ പാർട്ടി പൂളക്കാട് യൂണിറ്റ് സേവനകേന്ദ്രം സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം.കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. നിർധന കുടുംബങ്ങൾക്കുളള പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.…

ആരോഗ്യ പ്രവർത്തകർ വിനോദയാത്ര പോയി: ജീവനക്കാരില്ലാത്ത പി എച്ച് സി യിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ മുപ്പത്തിരണ്ടു വാർഡുകളിലെ ആരോഗ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ലക്കിടി പി എച്ച് സി യിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള പത്തു പേർ ഉത്തരവാദിത്വപ്പെട്ട അധികാരീകളെ അറിയിക്കാതെ വിനോദയാത്ര പോയത് രോഗികളെ വെട്ടിലാക്കി.ഇതറിഞ്ഞ ജനപ്രതിനിധികളെത്തി പ്രതിഷേധം നടത്തി.ജനങ്ങൾക് ആതുര സേവനം നൽകേണ്ട…

സതീശൻ പാച്ചേനിയെ അനുസ്മരിച്ചു

മലമ്പുഴ : സതീശൻ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ. മലമ്പുഴയിൽ സതീശൻ പാച്ചേനി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനത്തെ ജീവശ്വാസംപോലെ മരണം വരെയും മുറുകെ പിടിച്ച സതീശൻ പാച്ചേനി…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘാംഗങ്ങളെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു

പാലക്കാട് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് നിന്നും വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ ഉത്തർപ്രദേശിൽ നിന്നും ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിന്റെ…

170 ഗ്രാം എംഡി എം എ യുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

വാളയാർ : വാളയാർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൂടി കഴിഞ്ഞ മാസം പിടികൂടിയ എംഡി എം എ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിൽ വാളയാർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( ഡൻസഫ്) കൂടി ബാംഗ്ലൂരിൽ…

“എയർ സുവിധ പിൻവലിക്കണം” : ഒ ഐ സി സി

ജിദ്ദ: സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന “എയർ സുവിധ” നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി കേന്ദ്ര സർക്കാരിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റിയുടെ ഇടപെടൽ മൂലം…

മോഷ്ടാവ് ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ചു

ഒറ്റപ്പാലo:വയോധിക ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ കള്ളനെ നിമിഷങ്ങൾക്കകം പോലീസ് പിടികൂടി.തമിഴ്നാട് പഴനി സ്വദേശികമാരൻ്റെ മകൻ ബാലനാണ് (50) പോലീസ് പിടിയിലായത്. പാലപ്പുറം ആട്ടിരി വീട്ടിൽ സുന്ദരേശൻ – (7 2 ), ഭാര്യ അംബികാദേവി (65) എന്നിവരെയാണ് മോഷണത്തിനിടെ വെട്ടി…

മൂന്ന് നായകളും – ഒരു പൂച്ചയും ഒന്നിച്ച് കിണറ്റിൽ: രക്ഷകനായി കൈപ്പുറം അബ്ബാസ്

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മൂന്ന് നായ്ക്കളും ഒരു പൂച്ചയും മാത്രം ഒരു വെള്ളമില്ലാത്ത കിണറ്റിൽ ഒരുമിച്ചു താമസിക്കുന്ന അപൂർവ കാഴ്ച. പട്ടാമ്പി കരിങ്ങനാട് പൂക്കോട്ടും പാടത്ത് താമസിക്കുന്ന . പൂക്കേടത്ത് ശാന്തയുടെ വീട്ടിലെ കിണറ്റിലാണ് – (11-11-2022) വെള്ളിയാഴ്ച രാവിലെ 7…

തൃത്താലയിലെ വിവിധ വികസന പ്രവൃത്തികൾക്ക് എം എൽ എ ഫണ്ടിൽ നിന്ന് 5.40 കോടി രൂപ അനുവദിച്ചു

പട്ടാമ്പി: തൃത്താല നിയോജക മണ്ഡലം എം എൽ എ ആസ്തി വികസന പ്രത്യേക വികസന ഫണ്ടിൽ നിന്ന് 5. 40 കോടി രൂപയുടെ പദ്ധതികൾക്ക് തുക അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു.…