“എയർ സുവിധ പിൻവലിക്കണം” : ഒ ഐ സി സി

ജിദ്ദ: സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന “എയർ സുവിധ” നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി കേന്ദ്ര സർക്കാരിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റിയുടെ ഇടപെടൽ മൂലം ഇക്കഴിഞ്ഞ ദിവസം നാടണയുന്നതിന് വേണ്ടി എയർപോർട്ടിൽ എത്തിയ മലപ്പുറം, നിലമ്പൂർ സ്വദേശിയ്ക്ക് ഉണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

എയർ സുവിധ പൂരിപ്പിച്ചു നൽകിയില്ലായെന്ന കാരണത്താൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങി പ്രവാസിയ്ക്ക് റൂമിലേയ്ക്ക് തിരിച്ചു പോകേണ്ടി വന്ന ദയനീയ അവസ്ഥ അധികൃതർ കണ്ണുതുറന്ന് കാണേണ്ടതാണെന്ന് യു എം ഹുസ്സൈൻ മലപ്പുറം ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങളിലും , ഇന്ത്യയിലും എല്ലാ കോവിഡ് പ്രോട്ടോക്കോളും പിൻവലിച്ചിട്ടും എയർ സുവിധ തുടരുന്നത് ആരോഗ്യ കാര്യങ്ങൾക്ക് വേണ്ടിയല്ലാ, മറിച്ച് യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.