പല്ലശ്ശന. പല്ലാവൂർ ചിന്മയ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള പഞ്ചായത്ത് പ്രസിഡണ്ട് . എൽ. സായ് രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ ടി.ഇ ഷൈമ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ, പഞ്ചായത്ത് മെമ്പർ ഡി.മനുപ്രസാദ്, കെ.ഷാജികുമാർ, സി.സത്യകൻ, കെ.വി.ബിനുസാജ്, കോ-ഓർഡിനേറ്റർ കെ.പ്രദീപ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തലം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കുമാരംപുത്തൂർ ഗവ: എൽ.പി.സ്കൂളും, രണ്ടാം സ്ഥാനം പല്ലാവൂർ ഗവ: എൽ.പി.സ്കൂളും, മൂന്നാം സ്ഥാനം പല്ലശ്ശന എ എൽ പി സ്കൂളും കരസ്ഥമാക്കി.