ഒറ്റപ്പാലം ലക്കിടി കൂട്ടുപാത മൂന്നുണ്ണി കാവിനു സമീപം വടക്കഞ്ചേരി പറമ്പിൽ സുധീഷ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കയിലിയാട് വെള്ളച്ചീരി പറമ്പ് മാരിയത്തൊടി സുരേഷ് കുമാറിൻ്റെ വീട്ടിലാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പകൽ പത്ത് മണിയോടെയാണു സംഭവം. മരണകാരണം അറിവായിട്ടില്ല. മരണപ്പെട്ട സുധീഷിൻ്റെ സഹോദരിയെ വിവാഹം കഴിച്ചയാളാണു സുരേഷ് കുമാർ.ഒറ്റപ്പാലം, വല്ലപ്പുഴ ഭാഗങ്ങളിൽ കൺസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്ന ഇയാൾ കഴിഞ്ഞ ദിവസം അവധിയിലായിരുന്നു.
ലക്കടിയിൽ നിന്നും അളിയൻ്റെ വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതായി പറയുന്നു. അളിയൻ സുരേഷ് കുമാർ ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോഴാണു സുധീഷിനെ തൂങ്ങിയ നിലയിൽ കാണുന്നത്.പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പോസ്റ്റുമാർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയുമുണ്ടായി. അച്ചൻ ബാലൻ, അമ്മ കുമാരി, സഹോദരിമാരാർ ശുഭ, വിബി.