ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ധർണ്ണ നടത്തി

റിക്രൂട്ട്മെന്റ്,ഔട്ട്സോഴ്സിംഗ് നിർത്തലാക്കുക,ഇൻസെന്റീവ് സംപ്രദായം നിർത്തലാക്കുക,ജീവനക്കാരോടുള്ള പ്രതികാരനടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റീ തീരുമാനപ്രകാരം മാസത്തിൽ 2 ധർണ്ണ നടത്തുവാനുള്ള തീരുമാനപ്രകാരം പാലക്കാട്‌ ആദ്യ ധർണ്ണ ഫെഡറൽ ബാങ്ക് ഒറ്റപ്പാലം ബ്രാഞ്ചിന്റെ മുന്നിൽ സംഘടിപ്പിച്ചു.ധർണ്ണ ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ജില്ല ചെയർമാൻ സ : സുന്ദരൻ ഉദ്ഘാടനം ചെയ്തു,FBEU Asst സെക്രെട്ടറി സ : K S വിമൽ യോഗത്തിൽ വിശതീകരണം നടത്തി AKBEF ഒറ്റപ്പാലം ടൌൺ കമ്മിറ്റീ സെക്രെട്ടറി സ : പ്രദീപ്‌ അഭിവാദ്യം അർപ്പിച്ചു.FBEU റീജിയണൽ സെക്രട്ടറി സ : ജിഷ്ണു നാരായണൻ സ്വാഗതവും കമ്മിറ്റീ അംഗവും ഒറ്റപ്പാലം ടൌൺ കമ്മിറ്റീ ചെയർമാനുമായ സ : കിഷോർ നന്ദിയും പ്രകടിപ്പിച്ചു.